ഇന്ന് കുടിവെള്ളം മുടങ്ങും
11:46 PM May 04, 2021 | Deepika.com
തിരുവനന്തപുരം: കുര്യാത്തി സബ് ഡിവിഷന്റെ പരിധിയിലുള്ള വെള്ളായണി ട്രീറ്റ്മെന്റ് പ്ലാന്റിന്റെ വാട്ടർ പന്പ് ഹൗസിൽ പുതിയ പന്പ് സ്ഥാപിക്കുന്ന പണി നടക്കുന്നതിനാൽ ഇന്ന് രാവിലെ 10 മുതൽ ഉച്ചക്ക് ഒന്നുവരെ വണ്ടിത്തടം സെക്ഷന്റെ പിരിധിയിലെ സ്ഥലങ്ങളിൽ കുടിവെള്ളം മുടങ്ങും.വണ്ടിത്തടം സെക്ഷന്റെ പരിധിയിൽ വരുന്ന തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ തിരുവല്ലം, പൂങ്കുളം, വെള്ളാർ, ഹാർബർ വാർഡുകളിലും വെങ്ങാനൂർ, പള്ളിച്ചൽ,കല്ലിയൂർപഞ്ചായത്തിലും വെള്ളായണി ശുദ്ധ ജല പദ്ധതിയിൽ നിന്നുള്ള കുടിവെള്ളം മുടങ്ങും. ഉപഭോക്താക്കൾ മുൻകരുതൽ സ്വീകരിക്കണമെന്ന് എസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.