വാമനപുരത്ത് വോട്ട് കച്ചവടം നടന്നു: ഡി. കെ.മുരളി
11:53 PM May 03, 2021 | Deepika.com
വെഞ്ഞാറമൂട് : നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ അട്ടിമറിക്കാനായി ബിജെപി പരസ്യമായി വോട്ട് കച്ചവടം നടത്തിയെന്ന് ഡി.കെ.മുരളി എംഎൽഎ. കഴിഞ്ഞ പാർലമെന്റ് പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ ബിജെപി പിടിച്ച വോട്ടുകൾ എവിടെപ്പോയി. ഇതിനെ എല്ലാം മറികടന്നു കഴിഞ്ഞ തവണത്തെക്കാൾ ഭൂരിപക്ഷത്തിൽ വിജയിക്കാൻ കഴിഞ്ഞതിൽ അഭിമാനം ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജാതി മത കക്ഷിരാഷ്ട്രീയത്തിന് അതീതമായി സഹായിച്ച സാധാരണ ജനങ്ങൾക്ക് അദ്ദേഹം പ്രത്യേക നന്ദിയും അറിയിച്ചു. ആഹ്ലാദത്തിനപ്പുറം മനുഷ്യ ജീവന് വില കൽപ്പിക്കുന്നതിനാൽ ആരെയും നേരിൽ കണ്ട് നന്ദി അറിയിക്കാൻ പോകുന്നില്ല. 1000കോടിയുടെ സമാനതകളില്ലാത്ത വികസനമാണ് മണ്ഡലത്തിൽ നടത്തിയത്. വെഞ്ഞാറമൂട് മേൽപ്പാലം ഉൾപ്പെടെ ജനോപകാരപ്രദമായ വികസനങ്ങൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.