ആശുപത്രികളിൽ തിക്കും തിരക്കും; നടപടിയെടുക്കാതെ അധികൃതർ

11:53 PM May 03, 2021 | Deepika.com
വെ​ള്ള​റ​ട: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ ര​ണ്ടാം വ​ര​വ് അ​തി​രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലും വാ​ക്സി​ന്‍ ന​ൽ​കു​ന്ന കേ​ന്ദ്ര​ങ്ങ​ളി​ൽ തി​ക്കും തി​ര​ക്കും. വെ​ള്ള​റ​ട സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ലം​ഘ​നം ന​ട​ക്കു​ന്നു​ണ്ടെ​ന്നും ഇ​തി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​കു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.വെ​ള്ള​റ​ട സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ഇ​ന്ന​ലെ ഉ​ണ്ടാ​യ വ​ന്‍​തി​ര​ക്ക് നി​യ​ന്ത്രി​ക്കു​വാ​ന്‍ വെ​ള്ള​റ​ട പൊ​ലീ​സ് ശ്ര​മി​ച്ചെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യി.
വാ​ക്സി​ന്‍ സ്വീ​ക​രി​ക്കു​വാ​ന്‍ എ​ത്തു​ന്ന​വ​ര്‍​ക്ക് നി​ല്‍​ക്കു​വാ​നു​ള്ള സ്ഥ​ലം അ​ധി​കൃ​ത​ർ ഒ​രു​ക്കി​യി​ല്ലെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച​തി​നു​ശേ​ഷം അ​ര മ​ണി​ക്കൂ​ര്‍ വി​ശ്ര​മി​ക്ക​ണ​മെ​ന്ന​തും സ്ഥ​ല പ​രി​മി​തി​മൂ​ലം പാ​ലി​ക്ക​പ്പെ​ടു​വാ​ന്‍ ക​ഴി​യു​ന്നി​ല്ല.
ആ​ഴ്ച​യി​ല്‍ ഒ​രു ത​വ​ണ കു​ഞ്ഞു​ങ്ങ​ള്‍​ക്ക് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പ് എ​ടു​ക്കു​ന്ന ബ​ഹു​നി​ല കെ​ട്ടി​ടം ഒ​ഴി​ഞ്ഞു കി​ട​ക്കു​മ്പോ​ള്‍ രോ​ഗി​ക​ളെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള പ്ര​വ​ര്‍​ത്ത​ന​മാ​ണ് ന​ട​ന്നു വ​രു​ന്ന​തെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.​ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ല്‍ നാ​മ​മാ​ത്ര​മാ​യ കു​ഞ്ഞു​ങ്ങ​ള്‍​ക്കാ​ണ് ഇ​വി​ടെ പ്ര​തി​രോ​ധ മ​രു​ന്ന് ന​ല്‍​കു​ന്ന​ത്.
ഇ​വി​ടെ കോ​വി​ഡ് വാ​ക്സി​ന്‍ ന​ല്‍​കു​ന്ന​തി​നു വേ​ണ്ടി​യും കു​ഞ്ഞു​ങ്ങ​ള്‍​ക്ക് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പി​നു​ള്ള സം​വി​ധാ​നം മാ​റ്റി സ്ഥാ​പി​ക്കു​ക​യാ​ണെ​ങ്കി​ല്‍ ഈ ​തി​ര​ക്കി​ന് താ​ത്കാ​ലി​ക വി​രാ​മം ഉ​ണ്ടാ​ക്കു​വാ​ന്‍ ക​ഴി​യു​മെ​ന്ന് ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര്‍​ക്കി​ട​യി​ല്‍ അ​ഭി​പ്രാ​യ​മു​ണ്ട്.