വെള്ളറട: കോവിഡ് വ്യാപനത്തിന്റെ രണ്ടാം വരവ് അതിരൂക്ഷമായ സാഹചര്യത്തിലും വാക്സിന് നൽകുന്ന കേന്ദ്രങ്ങളിൽ തിക്കും തിരക്കും. വെള്ളറട സര്‍ക്കാര്‍ ആശുപത്രിയില്‍ കോവിഡ് പ്രോട്ടോക്കോൾ ലംഘനം നടക്കുന്നുണ്ടെന്നും ഇതിനെതിരെ നടപടിയെടുക്കാൻ അധികൃതർ തയാറാകുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.വെള്ളറട സര്‍ക്കാര്‍ ആശുപത്രിയില്‍ ഇന്നലെ ഉണ്ടായ വന്‍തിരക്ക് നിയന്ത്രിക്കുവാന്‍ വെള്ളറട പൊലീസ് ശ്രമിച്ചെങ്കിലും പരാജയപ്പെടുന്ന സാഹചര്യമുണ്ടായി.
വാക്സിന് സ്വീകരിക്കുവാന്‍ എത്തുന്നവര്‍ക്ക് നില്ക്കുവാനുള്ള സ്ഥലം അധികൃതർ ഒരുക്കിയില്ലെന്നും ആരോപണമുണ്ട്. വാക്സിന് സ്വീകരിച്ചതിനുശേഷം അര മണിക്കൂര്‍ വിശ്രമിക്കണമെന്നതും സ്ഥല പരിമിതിമൂലം പാലിക്കപ്പെടുവാന്‍ കഴിയുന്നില്ല.
ആഴ്ചയില്‍ ഒരു തവണ കുഞ്ഞുങ്ങള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് എടുക്കുന്ന ബഹുനില കെട്ടിടം ഒഴിഞ്ഞു കിടക്കുമ്പോള്‍ രോഗികളെ ബുദ്ധിമുട്ടിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനമാണ് നടന്നു വരുന്നതെന്നും ആക്ഷേപമുണ്ട്.ബഹുനില കെട്ടിടത്തില്‍ നാമമാത്രമായ കുഞ്ഞുങ്ങള്‍ക്കാണ് ഇവിടെ പ്രതിരോധ മരുന്ന് നല്‍കുന്നത്.
ഇവിടെ കോവിഡ് വാക്സിന് നല്കുന്നതിനു വേണ്ടിയും കുഞ്ഞുങ്ങള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പിനുള്ള സംവിധാനം മാറ്റി സ്ഥാപിക്കുകയാണെങ്കില്‍ ഈ തിരക്കിന് താത്കാലിക വിരാമം ഉണ്ടാക്കുവാന്‍ കഴിയുമെന്ന് ആശുപത്രി ജീവനക്കാര്‍ക്കിടയില്‍ അഭിപ്രായമുണ്ട്.