+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ത​ല മൊ​ട്ട​യ​ടി​ക്കു​മെ​ന്ന് ആ​ഗ​സ്തി; വേ​ണ്ടെ​ന്ന് എം.​എം. മ​ണി

നെ​ടു​ങ്ക​ണ്ടം: ത​ല മൊ​ട്ട​യ​ടി​ക്കു​മെ​ന്ന് ഇ.​എം ആ​ഗ​സ്തി. വേ​ണ്ടെ​ന്ന് എം.​എം. മ​ണി. എം.​എം മ​ണി​യു​ടെ മി​ന്നു​ന്ന വി​ജ​യ​ത്തോ​ടെ​യാ​ണ് ഇ.​എം. ആ​ഗ​സ്തി​യു​ടെ മൊ​ട്ട​യ​ടി വെ​ല്ലു​വി​ളി വീ​ണ്ടും ച
ത​ല മൊ​ട്ട​യ​ടി​ക്കു​മെ​ന്ന് ആ​ഗ​സ്തി; വേ​ണ്ടെ​ന്ന് എം.​എം. മ​ണി
നെ​ടു​ങ്ക​ണ്ടം: ത​ല മൊ​ട്ട​യ​ടി​ക്കു​മെ​ന്ന് ഇ.​എം ആ​ഗ​സ്തി. വേ​ണ്ടെ​ന്ന് എം.​എം. മ​ണി. എം.​എം മ​ണി​യു​ടെ മി​ന്നു​ന്ന വി​ജ​യ​ത്തോ​ടെ​യാ​ണ് ഇ.​എം. ആ​ഗ​സ്തി​യു​ടെ മൊ​ട്ട​യ​ടി വെ​ല്ലു​വി​ളി വീ​ണ്ടും ച​ർ​ച്ച​യാ​യ​ത്.
ഒ​രു സ്വ​കാ​ര്യ ചാ​ന​ൽ ന​ട​ത്തി​യ പ്രീ​പോ​ൾ സ​ർ​വേ​യി​ൽ ഇ.​എം ആ​ഗ​സ്തി 20,000-ൽ​പ​രം വോ​ട്ടി​ന് പ​രാ​ജ​യ​പ്പെ​ടു​മെ​ന്ന് പ​റ​ഞ്ഞി​രു​ന്നു. ഇ​തി​ൽ പ്ര​കോ​പി​ത​നാ​യാ​ണ്, ചാ​ന​ൽ പ​റ​ഞ്ഞ ഭൂ​രി​പ​ക്ഷ​ത്തി​ന് താ​ൻ പ​രാ​ജ​യ​പ്പെ​ട്ടാ​ൽ ത​ല മൊ​ട്ട​യ​ടി​ക്കു​മെ​ന്ന് പ്ര​ച​ാര​ണ​ത്തി​നി​ടെ ഇ.​എം. ആ​ഗ​സ്തി വെ​ല്ലു​വി​ളി​ച്ച​ത്. താ​ൻ ജ​യി​ച്ചാ​ൽ ചാ​ന​ൽ മേ​ധാ​വി ത​ല മൊ​ട്ട​യ​ടി​ക്കു​മോ എ​ന്നും ഇ.​എം ആ​ഗ​സ്തി ചോ​ദി​ച്ചി​രു​ന്നു.
വോ​ട്ടെ​ണ്ണ​ലി​നി​ടെ എം.​എം. മ​ണി​യു​ടെ ഭൂ​രി​പ​ക്ഷം 20,000 ക​ട​ന്ന​തോ​ടെ​യാ​ണ് താ​ൻ വാ​ക്കു​പാ​ലി​ക്കു​മെ​ന്നും അ​ടു​ത്ത​ദി​വ​സം​ത​ന്നെ മൊ​ട്ട​യ​ടി​ക്കു​മെ​ന്നും ഇ.​എം. ആ​ഗ​സ്തി പ്ര​ഖ്യാ​പി​ച്ച​ത്.
എ​ന്നാ​ൽ ഇ.​എം ആ​ഗ​സ്തി ത​ല മൊ​ട്ട​യ​ടി​ക്കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്ന് വി​ജ​യ​ത്തി​നു​ശേ​ഷം എം.​എം. മ​ണി പ്ര​തി​ക​രി​ച്ചു. ഇ​ത് രാ​ഷ്ട്രീ​യ​മാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യ​പ​രാ​ജ​യ​ങ്ങ​ൾ ഉ​ണ്ടാ​കും. എ​ന്നു​ക​രു​തി ഇ​ത്ത​രം വെ​ല്ലു​വി​ളി​ക​ൾ ന​ട​പ്പി​ലാ​ക്കേ​ണ്ട​തി​ല്ലെ​ന്നും എം.​എം. മ​ണി പ​റ​ഞ്ഞു.
വി​ജ​യ​ത്തി​നു​ശേ​ഷം ത​ന്നെ ഇ.​എം ആ​ഗ​സ്തി വി​ളി​ച്ച് അ​ഭി​ന​ന്ദി​ച്ചി​രു​ന്നെ​ന്നും എം.​എം മ​ണി അ​റി​യി​ച്ചു.