ജ​ന​വി​ധി അം​ഗീ​ക​രി​ക്കു​ന്നു: സി​റി​യ​ക് തോ​മ​സ്

10:04 PM May 02, 2021 | Deepika.com
പീ​രു​മേ​ട്: ജ​ന​വി​ധി അം​ഗീ​ക​രി​ക്കു​ന്ന​താ​യി യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി അ​ഡ്വ. സി​റി​യ​ക് തോ​മ​സ്. പീ​രു​മേ​ട്ടി​ൽ രാ​ഷ്ട്രീ​യ​മാ​യു​ള്ള മ​ത്സ​ര​ത്തി​ൽ വി​ധി ത​നി​ക്കെ​തി​രാ​യി.
പീ​രു​മേ​ട്ടി​ൽ ഇ​ത് ര​ണ്ടാം​ത​വ​ണ​യാ​ണ് സി​റി​യ​ക് തോ​മ​സ് പ​രാ​ജ​യം നേ​രി​ടു​ന്ന​ത്.
ഭ​ര​ണ​പ​ക്ഷ​ത്തി​നെ​തി​രെ ല​ഭി​ച്ച ആ​രോ​പ​ണ​ങ്ങ​ൾ വോ​ട്ടാ​ക്കു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ടു.
സം​ഘ​ട​നാ ത​ല​ത്തി​ലു​ള്ള പ്ര​വ​ർ​ത്ത​ന​ത്തി​ൽ പി​ന്നോ​ക്കം പോ​യി.
ചി​ല മേ​ഖ​ല​യി​ൽ​നി​ന്ന് പി​ന്നി​ൽ​നി​ന്ന് കു​ത്തു​ക​യും ചെ​യ്ത​താ​ണ് ത​നി​ക്ക് വി​ന​യാ​യ​ത്. ഇ​തി​ന് ഉ​ദാ​ഹ​ര​ണ​മാ​ണ് ഏ​ല​പ്പാ​റ​യി​ലും ഉ​പ്പു​ത​റ​യി​ലും 2016-നെ ​അ​പേ​ക്ഷി​ച്ച് വോ​ട്ട് കു​റ​ഞ്ഞ​ത്. ഏ​ല​പ്പാ​റ​യി​ലും ഉ​പ്പു​ത​റ​യി​ലും വോ​ട്ടു​ചോ​ർ​ച്ച ഉ​ണ്ടാ​യ​താ​ണ് ത​ന്‍റെ പ​രാ​ജ​യ​ത്തി​ന് വ​ഴി​വെ​ച്ച​ത്.
ക​ഴി​ഞ്ഞ ത​വ​ണ​ത്തെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നെ അ​പേ​ക്ഷി​ച്ച് യു​ഡി​എ​ഫ് കൂ​ടു​ത​ൽ ശ​ക്ത​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ത്തി​യ​ത്.
ഏ​ല​പ്പാ​റ, ഉ​പ്പു​ത​റ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ​നി​ന്നും കാ​ര്യ​മാ​യ വോ​ട്ട് ല​ഭി​ക്കാ​ത്ത​ത് പ​രാ​ജ​യ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യി.