പീരുമേട്: ജനവിധി അംഗീകരിക്കുന്നതായി യുഡിഎഫ് സ്ഥാനാർഥി അഡ്വ. സിറിയക് തോമസ്. പീരുമേട്ടിൽ രാഷ്ട്രീയമായുള്ള മത്സരത്തിൽ വിധി തനിക്കെതിരായി.
പീരുമേട്ടിൽ ഇത് രണ്ടാംതവണയാണ് സിറിയക് തോമസ് പരാജയം നേരിടുന്നത്.
ഭരണപക്ഷത്തിനെതിരെ ലഭിച്ച ആരോപണങ്ങൾ വോട്ടാക്കുന്നതിൽ പരാജയപ്പെട്ടു.
സംഘടനാ തലത്തിലുള്ള പ്രവർത്തനത്തിൽ പിന്നോക്കം പോയി.
ചില മേഖലയിൽനിന്ന് പിന്നിൽനിന്ന് കുത്തുകയും ചെയ്തതാണ് തനിക്ക് വിനയായത്. ഇതിന് ഉദാഹരണമാണ് ഏലപ്പാറയിലും ഉപ്പുതറയിലും 2016-നെ അപേക്ഷിച്ച് വോട്ട് കുറഞ്ഞത്. ഏലപ്പാറയിലും ഉപ്പുതറയിലും വോട്ടുചോർച്ച ഉണ്ടായതാണ് തന്റെ പരാജയത്തിന് വഴിവെച്ചത്.
കഴിഞ്ഞ തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് യുഡിഎഫ് കൂടുതൽ ശക്തമായ പ്രവർത്തനങ്ങളാണ് നടത്തിയത്.
ഏലപ്പാറ, ഉപ്പുതറ പഞ്ചായത്തുകളിൽനിന്നും കാര്യമായ വോട്ട് ലഭിക്കാത്തത് പരാജയത്തിൽ നിർണായകമായി.