+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജി​ല്ല​യി​ൽ എ​ൻ​ഡി​എ വോ​ട്ടു​ക​ളി​ൽ വ​ൻ​ചോ​ർ​ച്ച

തൊ​ടു​പു​ഴ:​ ജി​ല്ല​യി​ൽ എ​ൻ​ഡി​എ വോ​ട്ടു​ക​ളി​ൽ വ​ൻ​ചോ​ർ​ച്ച.​ ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 15.19 ശ​ത​മാ​ന​മാ​യി​രു​ന്നു വോ​ട്ട് വി​ഹി​ത​മെ​ങ്കി​ൽ ഇ​ക്കു​റി​യി​ത് 7.76 ശ​ത​മാ​ന​ത്തി​ല
ജി​ല്ല​യി​ൽ എ​ൻ​ഡി​എ  വോ​ട്ടു​ക​ളി​ൽ വ​ൻ​ചോ​ർ​ച്ച
തൊ​ടു​പു​ഴ:​ ജി​ല്ല​യി​ൽ എ​ൻ​ഡി​എ വോ​ട്ടു​ക​ളി​ൽ വ​ൻ​ചോ​ർ​ച്ച.​ ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 15.19 ശ​ത​മാ​ന​മാ​യി​രു​ന്നു വോ​ട്ട് വി​ഹി​ത​മെ​ങ്കി​ൽ ഇ​ക്കു​റി​യി​ത് 7.76 ശ​ത​മാ​ന​ത്തി​ലേ​ക്ക് താ​ഴ്ന്നു. പോ​സ്റ്റ​ൽ ബാ​ല​റ്റ​ട​ക്കം ജി​ല്ല​യി​ലാ​കെ 6,38,832 വോ​ട്ടു​ക​ളാ​ണ് അ​ഞ്ച് മ​ണ്ഡ​ല​ങ്ങ​ളി​ലു​മാ​യി പോ​ൾ ചെ​യ്ത​ത്.
ഇ​തി​ൽ 49,600 വോ​ട്ടു​ക​ൾ ബി​ജെ​പി നേ​തൃ​ത്വം ന​ൽ​കു​ന്ന എ​ൻ​ഡി​എ നേ​ടി.
ഏ​റ്റ​വും കൂ​ടു​ത​ൽ വോ​ട്ടു​ല​ഭി​ച്ച​ത് തൊ​ടു​പു​ഴ​യി​ലെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി പി. ​ശ്യാം​രാ​ജി​നാ​ണ്.​ ഇ​ദ്ദേ​ഹം 21,263 വോ​ട്ടു​ക​ൾ നേ​ടി. ഇ​ടു​ക്കി​യി​ലെ ബി​ഡി​ജ​ഐ​സ് സ്ഥാ​നാ​ർ​ത്ഥി അ​ഡ്വ. സം​ഗീ​ത വി​ശ്വ​നാ​ഥ​ൻ 9,286 വോ​ട്ടും ഉ​ടു​ന്പ​ൻ​ചോ​ല​യി​ലെ ബി​ഡി​ജ​ഐ​സ് സ്ഥാ​നാ​ർ​ഥി സ​ന്തോ​ഷ് മാ​ധ​വ​ൻ 7,208 വോ​ട്ടും നേ​ടി. പീ​രു​മേ​ട്ടി​ലെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി ശ്രീ​ന​ഗ​രി രാ​ജ​ൻ 7,126 വോ​ട്ടും ദേ​വി​കു​ള​ത്തെ എ​ഐ​ഡി​എം​കെ (സ്വ​ത.) സ്ഥാ​നാ​ർ​ഥി എ​സ്.
ഗ​ണേ​ഷ​ൻ 4,717 വോ​ട്ടും മാ​ത്ര​മാ​ണ് നേ​ടി​യ​ത്.​എ​ന്നാ​ൽ ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തൊ​ടു​പു​ഴ​യി​ൽ 28,845 വോ​ട്ടു​ക​ളും ഇ​ടു​ക്കി​യി​ൽ-27,403, ഉ​ടു​ന്പ​ൻ​ചോ​ല​യി​ൽ-21799, പീ​രു​മേ​ട്ടി​ൽ 11,833, ദേ​വി​കു​ള​ത്ത് 9592 വോ​ട്ടു​ക​ളു​മാ​ണ് ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ​ഡി​എ​യ്ക്ക് ല​ഭി​ച്ച​ത്.
2016-ൽ ​അ​ഞ്ചു​മ​ണ്ഡ​ല​ങ്ങ​ളി​ൽ നി​ന്നാ​യി 99,102 വോ​ട്ടു​ക​ൾ എ​ൻ​ഡി​എ സ​ഖ്യം നേ​ടി​യി​രു​ന്നു.​ എ​ന്നാ​ൽ ഇ​ത്ത​വ​ണ വോ​ട്ട് വി​ഹി​ത​ത്തി​ൽ കാ​ര്യ​മാ​യ ഇ​ടി​വാ​ണു​ണ്ടാ​യ​ത്.
പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ വ്യ​ക്തി​പ്ര​ഭാ​വ​വും കേ​ന്ദ്ര​ഭ​ര​ണ​വും മു​ൻ​നി​ർ​ത്തി എ​ൻ​ഡി​എ ഇ​ക്കു​റി നി​ല​മെ​ച്ച​പ്പെ​ടു​ത്തു​മെന്നാ​യി​രു​ന്നു മു​ന്ന​ണി​യു​ടെ ക​ണ​ക്കു​ക്കൂ​ട്ട​ൽ.​ എ​ന്നാ​ൽ എ​ൽ​ഡി​എ​ഫ് ത​രം​ഗ​ത്തി​ൽ എ​ൻ​ഡി​എ​യു​ടെ പ്ര​തീ​ക്ഷ​ക​ൾ​ക്കും മ​ങ്ങ​ലേ​റ്റു.
ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ജെ.​പി.​ ന​ദ്ദ ഉ​ൾ​പ്പെ​ടെ ജി​ല്ല​യി​ൽ പ്ര​ചാ​ര​ണ​ത്തി​നും എ​ത്തി​യി​രു​ന്നെ​ങ്കി​ലും എ​ൻ​ഡി​എ​യെ തു​ണ​ച്ചി​ല്ല.