നെടുങ്കണ്ടം: ജില്ലയിൽ ഭൂരിപക്ഷത്തിൽ ഒന്നാമനായത് എം.എം. മണി. ഉടുന്പൻചോല നിയോജക മണ്ഡലത്തിൽ നിന്നും ജനവിധി തേടിയ ഇദ്ദേഹം 38,305 വോട്ടുകൾക്കാണ് എതിർ സ്ഥാനാർഥി കോണ്ഗ്രസിലെ ഇ.എം.ആഗസ്തിയെ തറപറ്റിച്ചത്. മണിക്ക് 1143 പോസ്റ്റൽ വോട്ടുകളടക്കം 78,524 വോട്ടുകൾ ലഭിച്ചു.
ഇ.എം ആഗസ്തിക്ക് 869 പോസ്റ്റൽ വോട്ടുകളടക്കം 39,945 വോട്ടുകളും എൻഡിഎ സ്ഥാനാർഥി ബിഡിജഐസിലെ സന്തോഷ് മാധവന് 87 പോസ്റ്റൽ വോട്ടുകളടക്കം 7295 വോട്ടുകളും ബിഎസ്പിയിലെ എ.സി ബിജുവിന് ഒന്പത് പോസ്റ്റൽ വോട്ടുകളടക്കം 876 വോട്ടുകളും ലഭിച്ചു. നോട്ടയ്ക്ക് എട്ട് പോസ്റ്റൽ വോട്ടുകളടക്കം 687 വോട്ടുകൾ രേഖപ്പെടുത്തി. പോസ്റ്റൽ വോട്ടുകളിൽ 252 എണ്ണം അസാധുവായി.2016-ലെ തെരഞ്ഞെടുപ്പിൽ 50,813 വോട്ടാണ് എം.എം. മണിക്ക് ലഭിച്ചത്. ഇത്തവണ 27,711 വോട്ടിന്റെ വർധനവാണ് ഉണ്ടായത്.
മണ്ഡലത്തിലെ പകുതിയിലധികം വോട്ടുകളും എം.എം. മണി നേടിയെന്നതും ശ്രദ്ധേയമാണ്. 2016-ൽ യുഡിഎഫിലെ സേനാപതി വേണുവിന് 49,704 വോട്ടുകളും എൻഡിഎ സ്ഥാനാർഥി സജി പറന്പത്തിന് 21,799 വോട്ടുകളുമാണ് നേടാനായത്. എന്നാൽ ഇത്തവണ യുഡിഎഫിന് 9,759 വോട്ടും എൻഡിഎയ്ക്ക് 14,504 വോട്ടും കുറഞ്ഞു. 2016-ൽ 1,109 വോട്ടിന്റെ ഭൂരിപക്ഷമാണ് എം.എം. മണിക്ക് ലഭിച്ചത്.പീരുമേട് മണ്ഡലത്തിൽ നിന്നും വിജയിച്ച വാഴൂർ സോമനാണ് ജില്ലയിൽ ഏറ്റവും കുറഞ്ഞ ഭൂരിക്ഷം.1835 വോട്ടുകളുടെ ഭൂരിപക്ഷമാണ് ഇദ്ദേഹത്തിനുള്ളത്.കഴിഞ്ഞ തെരഞ്ഞെടുപ്പിലും പീരുമേട് മണ്ഡലത്തിലായിരുന്നു ജില്ലയിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം.
എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന ഇ.എസ്.ബിജിമോൾ സിറിയക് തോമസിനെ 314 വോട്ടുകൾക്കാണ് അന്നു പരാജയപ്പെടുത്തിയത്.യുഡിഎഫ് വിജയത്തിന്റെ അരികിൽ ഇത്തവണയും എത്തിയെങ്കിലും ഭാഗ്യം എൽഡിഎഫിനൊപ്പമായിരുന്നു.