ക്ഷേ​മപ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള അം​ഗീ​കാ​രം: ജി​ല്ലാ ക​മ്മി​റ്റി

09:59 PM May 02, 2021 | Deepika.com
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ എ​ൽ​ഡി​എ​ഫി​ന് മി​ക​ച്ച വി​ജ​യം സ​മ്മാ​നി​ച്ച എ​ല്ലാ വോ​ട്ട​ർ​മാ​ർ​ക്കും ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യി എ​ൽ​ഡി​എ​ഫ് ജി​ല്ലാ​ക​ണ്‍​വീ​ന​ർ കെ.​കെ.​ ശി​വ​രാ​മ​ൻ. വി​ജ​യം കൂ​ടു​ത​ൽ ഉ​ത്ത​ര​വാ​ദി​ത്വ​ത്തോ​ടെ മു​ന്നോ​ട്ടു പോ​കാ​നും ജ​ന​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ചെ​യ്യാ​നും പ്ര​ചോ​ദ​ന​മാ​ണ്.
സ​ർ​ക്കാ​ർ അ​ഞ്ച് വ​ർ​ഷം ന​ട​പ്പാ​ക്കി​യ ക്ഷേ​മപ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും വി​ക​സ​ന​ത്തി​നും ജ​ന​ങ്ങ​ൾ ന​ൽ​കി​യ അം​ഗീ​കാ​ര​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യം. യു​ഡി​എ​ഫും ബി​ജെ​പി​യും ന​ട​ത്തി​യ ക​ള്ള പ്ര​ചാ​ര​ണ​ങ്ങ​ൾ ജ​ന​ങ്ങ​ൾ ത​ള്ളി​ക്ക​ള​ഞ്ഞു​വെ​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം തെ​ളി​യി​ക്കു​ന്ന​ത്. പ്ര​ള​യ​ത്തി​ന്‍റെ​യും മ​ഹാ​മാ​രി​യു​ടെ കാ​ല​ത്തും മ​ല​യോ​ര ജ​ന​ത​യെ കൂ​ടെ നി​ർ​ത്തി സം​ര​ക്ഷി​ച്ച​തി​നു​ള്ള പ്ര​തി​ഫ​ല​മാ​ണ് ജ​ന​ങ്ങ​ൾ വോ​ട്ടി​ലൂ​ടെ ന​ൽ​കി​യ​തെ​ന്നും നേ​താ​ക്ക​ൾ പ​റ​ഞ്ഞു. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ.​ ജ​യ​ച​ന്ദ്ര​ൻ, കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​സ് പാ​ല​ത്തി​നാ​ൽ, ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി​ബി മൂ​ലേ​പ്പ​റ​ന്പി​ൽ, ജ​ന​താ​ദ​ൾ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം. ​കെ.​ജോ​സ​ഫ്, എ​ൻ​സി​പി ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് അ​നി​ൽ​കൂ​വ​പ്ലാ​ക്ക​ൽ, കേ​ര​ള കോ​ണ്‍​ഗ്ര​സ്-​ബി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​കെ.​ ജ​യ​ൻ​പി​ള്ള, കേ​ര​ള കോ​ണ്‍​ഗ്ര​സ് സ്ക​റി​യ വി​ഭാ​ഗം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​ണി ചെ​രു​പ​റ​ന്പി​ൽ, ഐ​എ​ൻ​എ​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൻ.​എ.​സു​ലൈ​മാ​ൻ, കോ​ണ്‍​ഗ്ര​സ്-​എ​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​കെ.​വി​നോ​ദ്, ലോ​ക താ​ന്ത്രി​ക്ക് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സോ​മ​നാ​ഥ​ൻ​നാ​യ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.