തൊടുപുഴ: ജില്ലയിൽ എൽഡിഎഫിന് മികച്ച വിജയം സമ്മാനിച്ച എല്ലാ വോട്ടർമാർക്കും നന്ദി അറിയിക്കുന്നതായി എൽഡിഎഫ് ജില്ലാകണ്‍വീനർ കെ.കെ. ശിവരാമൻ. വിജയം കൂടുതൽ ഉത്തരവാദിത്വത്തോടെ മുന്നോട്ടു പോകാനും ജനങ്ങൾക്ക് കൂടുതൽ ക്ഷേമ പ്രവർത്തനങ്ങൾ ചെയ്യാനും പ്രചോദനമാണ്.
സർക്കാർ അഞ്ച് വർഷം നടപ്പാക്കിയ ക്ഷേമപ്രവർത്തനങ്ങൾക്കും വികസനത്തിനും ജനങ്ങൾ നൽകിയ അംഗീകാരമാണ് തെരഞ്ഞെടുപ്പ് വിജയം. യുഡിഎഫും ബിജെപിയും നടത്തിയ കള്ള പ്രചാരണങ്ങൾ ജനങ്ങൾ തള്ളിക്കളഞ്ഞുവെന്നാണ് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്. പ്രളയത്തിന്റെയും മഹാമാരിയുടെ കാലത്തും മലയോര ജനതയെ കൂടെ നിർത്തി സംരക്ഷിച്ചതിനുള്ള പ്രതിഫലമാണ് ജനങ്ങൾ വോട്ടിലൂടെ നൽകിയതെന്നും നേതാക്കൾ പറഞ്ഞു. സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രൻ, കേരള കോണ്‍ഗ്രസ്-എം ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ, ജനാധിപത്യ കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സിബി മൂലേപ്പറന്പിൽ, ജനതാദൾ ജില്ലാ പ്രസിഡന്റ് എം. കെ.ജോസഫ്, എൻസിപി ജില്ലാപ്രസിഡന്റ് അനിൽകൂവപ്ലാക്കൽ, കേരള കോണ്‍ഗ്രസ്-ബി ജില്ലാ പ്രസിഡന്റ് പി.കെ. ജയൻപിള്ള, കേരള കോണ്‍ഗ്രസ് സ്കറിയ വിഭാഗം ജില്ലാ പ്രസിഡന്റ് ജോണി ചെരുപറന്പിൽ, ഐഎൻഎൽ ജില്ലാ പ്രസിഡന്റ് എൻ.എ.സുലൈമാൻ, കോണ്‍ഗ്രസ്-എസ് ജില്ലാ പ്രസിഡന്റ് പി.കെ.വിനോദ്, ലോക താന്ത്രിക്ക് ജില്ലാ പ്രസിഡന്റ് സോമനാഥൻനായർ തുടങ്ങിയവർ പങ്കെടുത്തു.