+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജ​ന​ങ്ങ​ളു​ടെ കോ​ട​തി​യി​ലും വി​ജ​യം അ​ഡ്വ.​ എ.​ രാ​ജ​യ്ക്ക്

മൂ​ന്നാ​ർ:​ ദേ​വി​കു​ള​ത്ത് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി അ​ഡ്വ.​എ.​രാ​ജ​യ്ക്ക് ജ​ന​ങ്ങ​ളു​ടെ കോ​ട​തി​യി​ലും ത്ര​സി​പ്പി​ക്കു​ന്ന ജ​യം. നാ​ലു​പ​തി​റ്റാ​ണ്ടി​നി​ടെ ഏ​റ്റ​വും ഉ​യ​ർ​ന്ന ഭൂ​രി​പ​ക്ഷ​ത്ത
ജ​ന​ങ്ങ​ളു​ടെ കോ​ട​തി​യി​ലും വി​ജ​യം അ​ഡ്വ.​ എ.​ രാ​ജ​യ്ക്ക്
മൂ​ന്നാ​ർ:​ ദേ​വി​കു​ള​ത്ത് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി അ​ഡ്വ.​എ.​രാ​ജ​യ്ക്ക് ജ​ന​ങ്ങ​ളു​ടെ കോ​ട​തി​യി​ലും ത്ര​സി​പ്പി​ക്കു​ന്ന ജ​യം. നാ​ലു​പ​തി​റ്റാ​ണ്ടി​നി​ടെ ഏ​റ്റ​വും ഉ​യ​ർ​ന്ന ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ വി​ജ​യം.

മ​ത്സ​ര​ത്തി​ൽ ശ​ക്ത​മാ​യ വെ​ല്ലു​വി​ളി ഉ​യ​ർ​ത്തി​യ യു​ഡി​എ​ഫി​ലെ ഡി.​ കു​മാ​റി​നെ 7,847 വോ​ട്ടു​ക​ൾ​ക്കാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. വോ​ട്ടെ​ണ്ണ​ലി​ന്‍റെ ആ​രം​ഭ​ത്തി​ൽ ഡി.​ കു​മാ​ർ നേ​രി​യ മു​ൻ​തൂ​ക്കം നേ​ടി​യി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് രാ​ജ ലീ​ഡ് ക്ര​മാ​നു​ഗ​ത​മാ​യി ഉ​യ​ർ​ത്തു​ക​യാ​യി​രു​ന്നു. അ​വ​സാ​ന റൗ​ണ്ടി​ലെ​ത്തി​യ​പ്പോ​ൾ ലീ​ഡ് ഏ​ഴാ​യി​രം​പി​ന്നി​ട്ടു. മ​റ​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ വോ​ട്ടു​ക​ളാ​ണ് ആ​ദ്യം എ​ണ്ണി​ത്തു​ട​ങ്ങി​യ​ത്.

യു​ഡി​എ​ഫി​നു സ്വാ​ധീ​ന​മു​ള്ള ഇ​വി​ടെ മാ​ത്ര​മാ​ണ് ഡി.​കു​മാ​ർ അ​ല്പ​മെ​ങ്കി​ലും ലീ​ഡ് നേ​ടി​യ​ത്. അ​വ​സാ​നം വോ​ട്ടെ​ണ്ണി​യ ചി​ന്ന​ക്ക​നാ​ൽ പ​ഞ്ചാ​യ​ത്തി​ൽ എ​ൽ​ഡി​എ​ഫി​ന് മേ​ൽ​ക്കൈ ല​ഭി​ച്ച​തോ​ടെ രാ​ജ വി​ജ​യം ഉ​റ​പ്പി​ച്ചു. മു​ൻ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ഒ​രു ത​വ​ണ മാ​ത്ര​മാ​ണ് ദേ​വി​കു​ള​ത്ത് ഭൂ​രി​പ​ക്ഷം പ​തി​നാ​യി​രം ക​ട​ന്ന​ത്. 1980 ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​പി​എ​മ്മി​ലെ ജി.​വ​ര​ദ​ൻ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി പി.​എ.​ പ്ര​കാ​ശി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത് 16,395 വോ​ട്ടു​ക​ൾ​ക്കാ​യി​രു​ന്നു.
ഇ​തി​നു ശേ​ഷം ഒ​രി​ക്ക​ൽ പോ​ലും ദേ​വി​കു​ള​ത്ത് ഭൂ​രി​പ​ക്ഷം പ​തി​നാ​യി​രം ക​ട​ന്നി​ട്ടി​ല്ല.1991 മു​ത​ൽ തു​ട​ർ​ച്ച​യാ​യി മൂ​ന്നു​ത​വ​ണ വി​ജ​യി​ച്ച കോ​ണ്‍​ഗ്ര​സി​ലെ എ.​കെ.​ മ​ണി​ക്കും 2001 മു​ത​ൽ തു​ട​ർ​ച്ച​യാ​യി മൂ​ന്നു വ​ട്ടം എം​എ​ൽ​എ ആ​യി​രു​ന്ന സി​പി​എ​മ്മി​ലെ എ​സ്. രാ​ജേ​ന്ദ്ര​നും ഭൂ​രി​പ​ക്ഷം മൂ​വാ​യി​ര​ത്തി​നും ഏ​ഴാ​യി​ര​ത്തി​നും ഇ​ട​യി​ലാ​യി​രു​ന്നു.

തൊ​ഴി​ലാ​ളി​ക​ൾ​ക്ക് മേ​ധാ​വി​ത്വ​മു​ള്ള തോ​ട്ടം മേ​ഖ​ല​യി​ൽ ട്രേ​ഡ് യൂ​ണി​യ​ൻ വ​ക്താ​വ​ല്ലാ​ത്ത രാ​ജ നേ​ടി​യ വി​ജ​യം ദേ​വി​കു​ള​ത്ത് പു​തി​യ രാ​ഷ്ട്രീ​യ സ​മ​വാ​ക്യ​ങ്ങ​ൾ​ക്കാ​ണ് വാ​തി​ൽ തു​റ​ക്കു​ന്ന​ത്.