തൊ​ഴി​ലാ​ളി​ക​ളു​ടെ വി​ജ​യം: വാ​ഴൂ​ർ സോ​മ​ൻ

09:59 PM May 02, 2021 | Deepika.com
പീ​രു​മേ​ട്: തൊ​ഴി​ലാ​ളി​ക​ൾ നേ​ടി​ത്ത​ന്ന വി​ജ​യ​മെ​ന്ന് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വാ​ഴൂ​ർ സോ​മ​ൻ. പീ​രു​മേ​ട്ടി​ൽ വോ​ട്ട​ർ​മാ​ർ ജാ​തി, മ​ത ചി​ന്ത​ക​ൾ​ക​ൾ​ക്ക​തീ​ത​മാ​യി ചി​ന്തി​ച്ച​തി​ന്‍റെ ഫ​ല​മാ​ണ് ഈ ​വി​ജ​യം. തൊ​ഴി​ലാ​ളി​ക​ളാ​ണ് ത​ന്‍റെ വി​ജ​യ​ത്തി​ന് മു​ന്നി​ൽ​നി​ന്ന് ന​യി​ച്ച​ത്. ഇ​പ്പോ​ൾ ന​ട​ക്കു​ന്ന വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​നി​യും തു​ട​ര​ണ​മെ​ന്നാ​ണ് ജ​നം ആ​ഗ്ര​ഹി​ച്ച​ത്.
പീ​രു​മേ​ടി​ന്‍റെ സ​മ​ഗ്ര വി​ക​സ​ന​ത്തി​നും ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ത്തി​നും ജ​ന​ങ്ങ​ളോ​ടൊ​പ്പം നി​ൽ​ക്കും. ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ട് കാ​ല​മാ​യി തൊ​ഴി​ലാ​ളി​ക​ളോ​ടൊ​പ്പം നി​ല​കൊ​ണ്ട​തി​ന് ത​നി​ക്ക് ല​ഭി​ച്ച അം​ഗീ​കാ​രാ​മാ​ണി​ത്. തൊ​ഴി​ലാ​ളി​ക​ളു​ടെ ഏ​താ​വ​ശ്യ​ത്തി​നും ഇ​നി​യും ഒ​പ്പ​മു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നാ​ലു പ​തി​റ്റാ​ണ്ടാ​യു​ള്ള ട്രേ​ഡ് യൂ​ണി​യ​ൻ, പൊ​തു​ജീ​വി​തം തൊ​ഴി​ലാ​ളി​ക​ൾ​ക്കൊ​പ്പ​മാ​ണ് നി​ല നി​ന്നി​രു​ന്ന​ത്.
ഇ​ത് ഇ​നി​യും കൂ​ടു​ത​ൽ താ​ല്പ​ര്യ​ത്തോ​ടെ തു​ട​രും. ജ​ന​ങ്ങ​ളു​ടെ മ​ന​സ് എ​ൽ​ഡി​എ​ഫി​ന് ഒ​പ്പ​മാ​ണെ​ന്ന് ഇ​പ്പോ​ൾ നി​സം​ശ​യം തെ​ളി​ഞ്ഞി​രി​ക്കു​ന്നു.
ഇ.​എ​സ്. ബി​ജി​മോ​ൾ തു​ട​ങ്ങി​വ​ച്ച വി​ക​സ​ന പ്ര​വ​ർ​ത്ത​നം പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും വാ​ഴൂ​ർ സോ​മ​ൻ പ​റ​ഞ്ഞു.