അടിമാലി: പ്രവചനാതീതമായ മത്സരം നടന്ന ജില്ലയിലെ മണ്ഡലങ്ങളിൽ ഒന്നായ ദേവികുളത്ത് വിജയം കൈവരിക്കാനായതിന്റെ സന്തോഷത്തിലാണ് ഇടതുസാരഥി എ. രാജയും പ്രവർത്തകരും. ആഘോഷങ്ങളിലെങ്കിലും ആവേശം വാനോളമുണ്ട്.
വിജയിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും കഴിഞ്ഞ ഇടതുസർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾക്ക് ലഭിച്ച അംഗീകാരമാണ് തന്റെ വിജയമെന്നും രാജ പ്രതികരിച്ചു.
ജനവിധി അംഗീകരിക്കുന്നുവെന്നായിരുന്നു യുഡിഎഫ് സ്ഥാനാർഥി ഡി. കുമാറിന്റെ പ്രതികരണം. തനിക്ക് വോട്ടുചെയ്തവർക്ക് നന്ദി രേഖപ്പെടുത്തിയായിരുന്നു മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി എസ്. ഗണേശൻ വോട്ടെണ്ണൽ കേന്ദ്രത്തിൽനിന്നും മടങ്ങിയത്.
മൂന്നു പുതുമുഖ സ്ഥാനാർഥികൾ തമ്മിൽ ഏറ്റുമുട്ടിയ മണ്ഡലംകൂടിയായിരുന്നു ദേവികുളം. 67.32 ആയിരുന്നു മണ്ഡലത്തിൽ ഇത്തവണ രേഖപ്പെടുത്തിയ വോട്ടിംഗ് ശതമാനം.
വിജയത്തിൽ സന്തോഷം: രാജ; ജനവിധി അംഗീകരിക്കുന്നു: കുമാർ
09:59 PM May 02, 2021 | Deepika.com