+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​ജ​യ​ത്തി​ൽ സ​ന്തോ​ഷം: രാ​ജ; ജ​ന​വി​ധി അം​ഗീ​ക​രി​ക്കു​ന്നു: കു​മാ​ർ

അ​ടി​മാ​ലി: പ്ര​വ​ച​നാ​തീ​ത​മാ​യ മ​ത്സ​രം ന​ട​ന്ന ജി​ല്ല​യി​ലെ മ​ണ്ഡ​ല​ങ്ങ​ളി​ൽ ഒ​ന്നാ​യ ദേ​വി​കു​ള​ത്ത് വി​ജ​യം കൈ​വ​രി​ക്കാ​നാ​യ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് ഇ​ട​തു​സാ​ര​ഥി എ. ​രാ​ജ​യും പ്ര​വ​ർ​ത്ത
വി​ജ​യ​ത്തി​ൽ സ​ന്തോ​ഷം: രാ​ജ; ജ​ന​വി​ധി അം​ഗീ​ക​രി​ക്കു​ന്നു: കു​മാ​ർ
അ​ടി​മാ​ലി: പ്ര​വ​ച​നാ​തീ​ത​മാ​യ മ​ത്സ​രം ന​ട​ന്ന ജി​ല്ല​യി​ലെ മ​ണ്ഡ​ല​ങ്ങ​ളി​ൽ ഒ​ന്നാ​യ ദേ​വി​കു​ള​ത്ത് വി​ജ​യം കൈ​വ​രി​ക്കാ​നാ​യ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് ഇ​ട​തു​സാ​ര​ഥി എ. ​രാ​ജ​യും പ്ര​വ​ർ​ത്ത​ക​രും. ആ​ഘോ​ഷ​ങ്ങ​ളി​ലെ​ങ്കി​ലും ആ​വേ​ശം വാ​നോ​ള​മു​ണ്ട്.
വി​ജ​യി​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും ക​ഴി​ഞ്ഞ ഇ​ട​തു​സ​ർ​ക്കാ​രി​ന്‍റെ ജ​ന​ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ല​ഭി​ച്ച അം​ഗീ​കാ​ര​മാ​ണ് ത​ന്‍റെ വി​ജ​യ​മെ​ന്നും രാ​ജ പ്ര​തി​ക​രി​ച്ചു.
ജ​ന​വി​ധി അം​ഗീ​ക​രി​ക്കു​ന്നു​വെ​ന്നാ​യി​രു​ന്നു യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഡി. ​കു​മാ​റി​ന്‍റെ പ്ര​തി​ക​ര​ണം. ത​നി​ക്ക് വോ​ട്ടു​ചെ​യ്ത​വ​ർ​ക്ക് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി​യാ​യി​രു​ന്നു മ​ണ്ഡ​ല​ത്തി​ലെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി എ​സ്. ഗ​ണേ​ശ​ൻ വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ത്തി​ൽ​നി​ന്നും മ​ട​ങ്ങി​യ​ത്.
മൂ​ന്നു പു​തു​മു​ഖ സ്ഥാ​നാ​ർ​ഥി​ക​ൾ ത​മ്മി​ൽ ഏ​റ്റു​മു​ട്ടി​യ മ​ണ്ഡ​ലം​കൂ​ടി​യാ​യി​രു​ന്നു ദേ​വി​കു​ളം. 67.32 ആ​യി​രു​ന്നു മ​ണ്ഡ​ല​ത്തി​ൽ ഇ​ത്ത​വ​ണ രേ​ഖ​പ്പെ​ടു​ത്തി​യ വോ​ട്ടിം​ഗ് ശ​ത​മാ​നം.