+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫ​ല​പ്ര​ഖ്യാ​പ​ന ദി​ന​ത്തി​ലും ക​ർ​ത്ത​വ്യ നി​ര​ത​രാ​യി കെ​സി​വൈ​എം

ചെ​റു​തോ​ണി: കേ​ര​ളം ഫ​ല​പ്ര​ഖ്യാ​പ​ന ചൂ​ടി​ലേ​ക്ക് പോ​യ​പ്പോ​ഴും ക​ട​മ​ക​ൾ മ​റ​ക്കാ​തെ ഇ​ടു​ക്കി രൂ​പ​ത​യി​ലെ യു​വ​ജ​ന​ങ്ങ​ൾ ക​ർ​മ​മേ​ഖ​ല​യി​ൽ ക​ർ​ത്ത​വ്യ​നി​ര​ത​രാ​യി. കോ​വി​ഡി​ന്‍റെ മ​ഹാ​മാ​ര
ഫ​ല​പ്ര​ഖ്യാ​പ​ന ദി​ന​ത്തി​ലും ക​ർ​ത്ത​വ്യ നി​ര​ത​രാ​യി കെ​സി​വൈ​എം
ചെ​റു​തോ​ണി: കേ​ര​ളം ഫ​ല​പ്ര​ഖ്യാ​പ​ന ചൂ​ടി​ലേ​ക്ക് പോ​യ​പ്പോ​ഴും ക​ട​മ​ക​ൾ മ​റ​ക്കാ​തെ ഇ​ടു​ക്കി രൂ​പ​ത​യി​ലെ യു​വ​ജ​ന​ങ്ങ​ൾ ക​ർ​മ​മേ​ഖ​ല​യി​ൽ ക​ർ​ത്ത​വ്യ​നി​ര​ത​രാ​യി.
കോ​വി​ഡി​ന്‍റെ മ​ഹാ​മാ​രി​യി​ൽ ലോ​കം വി​റ​ങ്ങ​ലി​ച്ചു​നി​ൽ​ക്കു​ന്പോ​ൾ മ​ര​ണ​പ്പെ​ട്ട​വ​രെ മ​റ​വു​ചെ​യ്യാ​ൻ​പോ​ലും ആ​രും മു​ന്നോ​ട്ടു​വ​രാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. മ​ര​ണ​മ​ട​ഞ്ഞ​വ​രെ സം​സ്ക​രി​ക്കാ​ൻ കെ​സി​വൈ​എം സ​ധൈ​ര്യം മു​ന്നി​ട്ടി​റ​ങ്ങി​യി​രി​ക്ക​യാ​ണ്.
കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച ക​ന്പി​ളി​ക​ണ്ടം സ്വ​ദേ​ശി​നി​യെ പാ​റ​ത്തോ​ട് സെ​ന്‍റ് ജോ​ർ​ജ് ഫോ​റോ​ന പ​ള്ളി​യി​ലും ക​ല്ലാ​ർ​കു​ട്ടി സ്വ​ദേ​ശി​യാ​യ ഗൃ​ഹ​നാ​ഥ​നെ ക​ല്ലാ​ർ​ക്കു​ട്ടി സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ലും കെ​സി​വൈ​എം പ്ര​വ​ർ​ത്ത​ക​ർ സം​സ്ക​രി​ച്ചു.
ഇ​തോ​ടെ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച വി​വി​ധ മ​ത​സ്ഥ​രാ​യ 38-ഓ​ളം ആ​ളു​ക​ളു​ടെ സം​സ്കാ​ര​ച​ട​ങ്ങു​ക​ൾ​ക്കാ​ണ് കെ​സി​വൈ​എം നേ​തൃ​ത്വം ന​ൽ​കി​യ​ത്. രു​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു ഞ​വ​ര​ക്കാ​ട്ട്, പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് തോ​മ​സ്, ടോ​മി​ൻ അ​ഗ​സ്റ്റി​ൻ, ജെ​റി​ൻ എ. ​റെ​ജി, ബി​ജോ ബൈ​ജു, എ​ബി​ൻ മാ​ത്യു, സോ​ണി ജോ​സ​ഫ്, ജി​ബി​ൽ റെ​ജി എ​ന്നി​വ​ർ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ​ക്ക് നേ​തൃ​ത്വം​ന​ൽ​കി .