തൊടുപുഴ: സ്വന്തം വീടുൾപ്പെടുന്ന ബൂത്തിനു പുറമെ എതിർ സ്ഥാനാർഥി കെ.ഐ. ആന്റണിയുടെ ബൂത്തിലും യുഡിഎഫ് സ്ഥാനാർഥി പി.ജെ. ജോസഫ് ലീഡ് നേടി.
നഗരനഗരസഭയിലെ 34-ാം വാർഡിലെ താമസക്കാരനായ എൽഡിഎഫ് സ്ഥാനാർഥിയുടെ വീട് ഉൾപ്പെടുന്ന ബൂത്തിൽ 311 വോട്ടുകളുടെ ലീഡാണ് പി.ജെ. ജോസഫ് നേടിയത്. പി.ജെ.ജോസഫിന്റെ വീടുൾപ്പെടുന്ന പുറപ്പുഴ 144-ാം നന്പർ ബൂത്തിൽ 331 വോട്ടിന്റെ ലീഡും അദ്ദേഹത്തിന് ലഭിച്ചു.
തന്റെ പ്രവർത്തനങ്ങൾക്കുള്ള
അംഗീകാരം: ബിജിമോൾ
ഉപ്പുതറ: പീരുമേട് നിയോജക മണ്ഡലത്തിൽ കഴിഞ്ഞ 15 വർഷമായി നടത്തിവന്ന വികസന പ്രവർത്തനങ്ങൾ ജനങ്ങൾ അംഗീകരിച്ചതിന്റെ തെളിവാണ് വാഴൂർ സോമന്റെ വിജയമെന്ന് ഇ.എസ്. ബിജിമോൾ എംഎൽഎ. കഴിഞ്ഞ അഞ്ചുവർഷം ജനങ്ങളോടൊപ്പം തോളോടു തോൾചേർന്ന് പ്രവർത്തിച്ചതിന്റെ വിജയമാണിത്.
കോവിഡ് കാലത്തും നിപ്പ കാലത്തും പ്രളയകാലത്തും ജനങ്ങളോടൊപ്പംനിന്ന് പ്രവർത്തിച്ചതിനെ ജനങ്ങൾ അംഗീകരിച്ചു. യുഡിഎഫും ബിജെപിയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ നടത്തിയ അപവാദ പ്രചാരണം ജനങ്ങൾ തള്ളിക്കളഞ്ഞു. തൊഴിലാളികൾ എൽഡിഎഫിനോടൊപ്പമാണന്ന് തെളിയിക്കുന്നതാണീ വിജയമെന്നും ബിജിമോൾ പറഞ്ഞു.
പി.ജെ. ജോസഫിന് എൽഡിഎഫ് സ്ഥാനാർഥിയുടെ ബൂത്തിലും ലീഡ്
09:59 PM May 02, 2021 | Deepika.com