തൊടുപുഴ: ജില്ലയിൽ നിന്നു ഇക്കുറി മൂന്നുപേർ സംസ്ഥാന മന്ത്രിസഭയിൽ ഇടംപിടിച്ചേക്കും. നിലവിൽ മന്ത്രിയായ എം.എം. മണിക്കുപുറമെ സിപിഐയിലെ മുതിർന്ന അംഗമായ വാഴൂർസോമൻ, കേരള കോണ്ഗ്രസ്-എമ്മിലെ റോഷി അഗസ്റ്റിൻ എന്നിവർക്കാണ് നറുക്കുവീഴാൻ സാധ്യത.
ഇങ്ങനെ വന്നാൽ ജില്ലയിൽ നിന്നു ആദ്യമായിട്ടാകും ഒന്നിലധികം മന്ത്രിമാരെ ലഭിക്കുന്നത്. റോഷിക്ക് മന്ത്രിസ്ഥാനം ലഭിക്കുന്നത് പ്രതീക്ഷയോടെയാണ് ജില്ലയിലെ ജനങ്ങൾ ഉറ്റുനോക്കുന്നത്. ജില്ലാ ആസ്ഥാനത്തിന്റെ വികസനത്തിനും ഹൈറേഞ്ചിലെ കുടിയേറ്റ ജനതയുടെ നീറുന്ന പ്രശ്നങ്ങൾക്കും ശാശ്വതപരിഹാരം കാണാൻ അദ്ദേഹത്തിനാകുമെന്ന ശുഭപ്രതീക്ഷയിലാണ് ഇവിടത്തുകാർ. റോഷിക്ക് മന്ത്രി സ്ഥാനം ലഭിച്ചാൽ ജില്ലാ ആസ്ഥാനം സ്ഥിതി ചെയ്യുന്ന ഇടുക്കിയിൽ നിന്നു ആദ്യമായാകും ഒരുജനപ്രതിനിധി ഈ സ്ഥാനത്തേക്ക് എത്തുന്നത്.