ജ​പ​മാ​ലപ്രാ​ര്‍​ഥ​നാ​യ​ജ്ഞംആരംഭിച്ചു

11:38 PM May 01, 2021 | Deepika.com
കൊ​ച്ചി: ഫ്രാ​ന്‍​സി​സ് പാ​പ്പ​യു​ടെ നി​ര്‍​ദേ​ശ​മു​ള്‍​കൊ​ണ്ട് വ​രാ​പ്പു​ഴ അ​തി​രൂ​പ​ത​യി​ല്‍ കോ​വി​ഡ് 19 മ​ഹാ​മാ​രി​യു​ടെ വി​ടു​ത​ലി​നാ​യി ജ​പ​മാ​ല പ്രാ​ര്‍​ത്ഥ​നാ​ജ്ഞ​ത്തി​നു തു​ട​ക്ക​മാ​യി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ​പ്രൊ​ക്ല​മേ​ഷ​ന്‍ ക​മ്മീ​ഷ​ന്‍റെ​യും ജ​പ​മാ​ല സ​ഖ്യ​ത്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ വ​ല്ലാ​ര്‍​പാ​ടം ബ​സി​ലി​ക്ക​യി​ല്‍​ ന​ട​ന്ന തി​രു​ക്ക​ര്‍​മ​മ​ധ്യേ തി​രി​കൊ​ളു​ത്തി​ വ​രാ​പ്പു​ഴ അ​തി​രൂ​പ​ത ആ​ര്‍​ച്ച്ബി​ഷ​പ് ഡോ. ​ജോ​സ​ഫ് ക​ള​ത്തി​പ്പ​റ​മ്പി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഈ ​മാ​സം മു​ഴു​വ​നും ജ​പ​മാ​ല ചൊ​ല്ലി​ പ്രാ​ര്‍​ഥി​ക്കാ​ന്‍ ആ​ര്‍​ച്ച്ബി​ഷ​പ് വി​ശ്വാ​സി​ക​ളെ ആ​ഹ്വാ​നം ചെ​യ്തു. അ​തി​രൂ​പ​ത പ്രൊ​ക്ല​മേ​ഷ​ന്‍ ക​മ്മീ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​ആ​ന്‍റ​ണി ഷൈ​ന്‍ കാ​ട്ടു​പ​റ​മ്പി​ല്‍ വ​ല്ലാ​ര്‍​പാ​ടം ബ​സി​ലി​ക്ക റെ​ക്ട​ര്‍ ഫാ. ​ആ​ന്‍റ​ണി വാ​ലു​ങ്ക​ല്‍ എ​ന്നി​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.