ചോ​റ്റാ​നി​ക്ക​ര​യി​ൽ കോ​വി​ഡ് ക​ൺ​ട്രോ​ൾ റൂം ​ ആ​രം​ഭി​ച്ചു

11:38 PM May 01, 2021 | Deepika.com
ചോ​റ്റാ​നി​ക്ക​ര : ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ ജ​ന​ങ്ങ​ൾ​ക്കും സ​ഹാ​യ​മെ​ത്തി​ക്കു​ന്ന​തി​നാ​യി കോ​വി​ഡ് ക​ൺ​ട്രോ​ൾ റൂം ​സ​ജ്ജ​മാ​യി. ക​ൺ​ട്രോ​ൾ റൂ​മി​ന്‍റെ ഉ​ദ്ഘാ​ട​നം ചോ​റ്റാ​നി​ക്ക​ര ജ​ന​മൈ​ത്രി പോ​ലീ​സ് സ്റ്റേ​ഷ​ൻ സിഐ സ​ന്തോ​ഷ്കു​മാ​ർ നി​ർ​വ​ഹി​ച്ചു. വാ​ർ​ഡ് മെ​മ്പ​ർ​മാ​രാ​യ പ്ര​കാ​ശ​ൻ ശ്രീ​ധ​ര​ൻ, പി.​വി.​ പൗ​ലോ​സ്, ലൈ​ജു ജ​ന​ക​ൻ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.
ഏ​തൊ​രു അ​ടി​യ​ന്തി​ര സാ​ഹ​ച​ര്യ​ത്തി​ലും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ക​ൺ​ട്രോ​ൾ റൂ​മി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണെന്ന് പ്ര​സി​ഡന്‍റ് എം.​ആ​ർ.​ രാ​ജേ​ഷ് അ​റി​യി​ച്ചു. ക​ൺ​ട്രോ​ൾ റൂം ​ന​മ്പ​റു​ക​ൾ-85478 45281, 85473 95581.

വൈ​ദ്യു​തി മു​ട​ങ്ങും

കൊ​ച്ചി: ആ​ര​ക്കു​ന്നം സെ​ക്ഷ​ൻ പ​രി​ധി​യി​ൽ ഓ​ലി​ക്കു​രി​ശ്, പാ​ന്പ്ര, പു​ളി​ക്ക​മാ​ലി, ചാ​ലി​പ്പ​ടി എ​ന്നീ ഭാ​ഗ​ങ്ങ​ളി​ൽ കാ​റ്റി​ൽ വൈ​ദ്യു​ത തൂ​ണു​ക​ൾ ത​ക​ർ​ന്ന​തി​നാ​ൽ ഇ​ന്നു വൈ​കി​ട്ട് ആ​റു വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.