ആലുവ: കോവിഡ് ബാധിച്ച കുടുംബങ്ങൾക്ക് കൈത്താങ്ങായി കീഴ്മാട് സ്വരുമ റസിഡന്റ്സ് അസോസിയേഷൻ. കോവിഡ് ബാധിച്ച വീടുകളിൽ നിന്ന് ജോലിക്ക് പോകുവാൻ കഴിയാത്ത സാഹചര്യത്തിൽ അസോസിയേഷന്റെ പരിധിയിലുള്ള വീട്ടിലേക്കാവശ്യമുള്ള എല്ലാ നിത്യോപയോഗ സാധനങ്ങളും ഭാരവാഹികളുടെ നേതൃത്വത്തിൽ എത്തിച്ചു തുടങ്ങി.
രണ്ടാഴ്ചത്തേക്ക് ആവശ്യമായ എല്ലാ പല വ്യഞ്ജനങ്ങളും അടങ്ങിയ കിറ്റാണ് വീട്ടിലെത്തിക്കുന്നത്. ആദ്യഘട്ട ലോക് ഡൗൺ സമയത്തും അസോസിയേഷനിലെ എല്ലാ വീടുകളിലും പല ചരക്കും പച്ചക്കറിയും അടങ്ങിയ കിറ്റ് സ്വരുമയുടെ നേതൃത്വത്തിൽ കൊടുത്തിരുന്നു.
1,500 രൂപയോളം വില വരുന്ന കിറ്റ് ആണ് തയാറാക്കുന്നത്. ഇത് വരെ 20 വീടുകളിൽ കൊടുത്തു.
കോവിഡ് ബാധിച്ച കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റ് നൽകുന്നു
11:38 PM May 01, 2021 | Deepika.com