ചൂ​ർ​ണി​ക്ക​ര​യി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നെ​യും സെ​ക്ര​ട്ട​റി​യെ​യും ഉ​പ​രോ​ധി​ച്ചു

11:38 PM May 01, 2021 | Deepika.com
ആ​ലു​വ: ദി​നം​പ്ര​തി നി​ര​വ​ധി കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട്‌ ചെ​യ്യു​മ്പോ​ഴും ചൂ​ർ​ണി​ക്ക​ര പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ക​ഴി​ഞ്ഞ നാലു ദി​വ​സ​മാ​യി പ​രി​ശോ​ധ​ന നി​ർ​ത്തി​വ​ച്ച​തി​നെ​തി​രേ ഡി​വൈ​എ​ഫ്ഐ ഉ​പ​രോ​ധം ന​ട​ത്തി. തി​ങ്ക​ളാ​ഴ്ച ടെ​സ്റ്റ്‌ ന​ട​ത്ത​മെ​ന്ന് ഉ​റ​പ്പ് ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് ഉ​പ​രോ​ധം പി​ൻ​വ​ലി​ച്ചു.
ദി​നം പ്ര​തി കോ​വി​ഡ് സാ​ഹ​ച​ര്യം വി​ല​യി​രു​ത്തി ക​മ്മി​റ്റി ചേ​ർ​ന്ന് പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും സെ​ക്ര​ട്ട​റി​യും ഉ​റ​പ്പ് ന​ൽ​കി​യെ​ന്ന് സ​മ​ര​ക്കാ​ർ അ​റി​യി​ച്ചു. മേ​ഖ​ല സെ​ക്ര​ട്ട​റി മ​നോ​ജ്‌ ജോ​യ്, പ്ര​സി​ഡന്‍റ് അ​ജി,അ​ന​ന്ദു, ഷ​നൂ​ബ്, അ​ഫ്സ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.