ആലുവ: ദിനംപ്രതി നിരവധി കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുമ്പോഴും ചൂർണിക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ കഴിഞ്ഞ നാലു ദിവസമായി പരിശോധന നിർത്തിവച്ചതിനെതിരേ ഡിവൈഎഫ്ഐ ഉപരോധം നടത്തി. തിങ്കളാഴ്ച ടെസ്റ്റ് നടത്തമെന്ന് ഉറപ്പ് ലഭിച്ചതിനെ തുടർന്ന് ഉപരോധം പിൻവലിച്ചു.
ദിനം പ്രതി കോവിഡ് സാഹചര്യം വിലയിരുത്തി കമ്മിറ്റി ചേർന്ന് പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും ഉറപ്പ് നൽകിയെന്ന് സമരക്കാർ അറിയിച്ചു. മേഖല സെക്രട്ടറി മനോജ് ജോയ്, പ്രസിഡന്റ് അജി,അനന്ദു, ഷനൂബ്, അഫ്സൽ എന്നിവർ നേതൃത്വം നൽകി.