+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓ​ർ​മ​യാ​യ​ത് വൈ​പ്പി​നി​ലെ യു​ഡി​എ​ഫ് അ​മ​ര​ക്കാ​ര​ൻ

വൈ​പ്പി​ൻ: വൈ​പ്പി​നി​ലെ കോ​ണ്‍​ഗ്ര​സ് രാ​ഷ്ട്രീ​യ​ത്തി​ലെ പ​ക​ര​ക്കാ​ര​നി​ല്ലാ​ത്ത അ​മ​ര​ക്കാ​ര​നാ​യി​രു​ന്നു അ​ഡ്വ. എം.​വി. പോ​ൾ എ​ന്ന് സ​ർ​വ​ക​ക്ഷി അ​നു​ശോ​ച​ന​യോ​ഗം. യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ
ഓ​ർ​മ​യാ​യ​ത് വൈ​പ്പി​നി​ലെ യു​ഡി​എ​ഫ് അ​മ​ര​ക്കാ​ര​ൻ
വൈ​പ്പി​ൻ: വൈ​പ്പി​നി​ലെ കോ​ണ്‍​ഗ്ര​സ് രാ​ഷ്ട്രീ​യ​ത്തി​ലെ പ​ക​ര​ക്കാ​ര​നി​ല്ലാ​ത്ത അ​മ​ര​ക്കാ​ര​നാ​യി​രു​ന്നു അ​ഡ്വ. എം.​വി. പോ​ൾ എ​ന്ന് സ​ർ​വ​ക​ക്ഷി അ​നു​ശോ​ച​ന​യോ​ഗം. യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ എം.​വി. പോ​ൾ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് വെ​ള്ളി​യാ​ഴ്ച രാ​ത്രി എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യിലായി​രു​ന്നു മ​രി​ച്ച​ത്.
ഇ​തു​വ​രെ ഒ​രു തെ​ര​ഞ്ഞെ​ടു​പ്പി​ലും മ​ത്സ​രി​ക്കാ​ൻ അ​വ​സ​രം കി​ട്ടാ​തി​രു​ന്ന പോ​ളി​ന്‍റെ പേ​രാ​യി​രു​ന്നു ക​ഴി​ഞ്ഞ ര​ണ്ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും വൈ​പ്പി​നി​ൽ യുഡിഎഫ് പ​രി​ഗ​ണി​ച്ചി​രു​ന്ന​ത്. ഇ​ക്കു​റി അ​വ​സാ​ന നി​മി​ഷം വ​രെ പ്ര​തീ​ക്ഷ പു​ല​ർ​ത്തി​യെ​ങ്കി​ലും ഭാ​ഗ്യം തു​ണ​ച്ചി​ല്ല.
1991 മു​ത​ലാണ് വൈപ്പിനിലെ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ങ്ങ​ളു​ടെ അ​മ​ര​ക്കാ​ര​നാ​യ​ത്. തു​ട​ർ​ന്ന് നാ​ളി​തു​വ​രെ ന​ട​ന്ന എ​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും ഈ ​സ്ഥാ​നം തു​ട​ർ​ന്നു. കഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി​യി​ലും അ​ദ്ദേ​ഹം ചെ​യ​ർ​മാ​നാ​യി​രു​ന്നു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് വൈ​പ്പി​ൻ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ്, ജി​ല്ലാ കോ​ണ്‍​ഗ്ര​സ് നി​ർ​വാ​ഹ​ക​സ​മി​തി​യം​ഗം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി, വൈ​സ് പ്ര​സി​ഡ​ന്‍റ്, കെ​പി​സി​സി സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. പ​റ​വൂ​ർ കോ​ട​തി​യി​ലെ ബാ​ർ അ​സോ​സി​യേ​ഷ​ൻ മു​ൻ പ്ര​സി​ഡ​ന്‍റു​കൂ​ടി​യാ​ണ്. എം.​വി. പോ​ളി​ന്‍റെ മ​ര​ണ​ത്തി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി​മാ​രാ​യ എ.​കെ. ആ​ന്‍റ​ണി, ഉ​മ്മ​ൻ​ചാ​ണ്ടി, പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, വി.​എം.​സു​ധീ​ര​ൻ എ​ന്നി​വ​ർ മ​ക​ൻ വ​ർ​ക്കി പോ​ളി​നെ ഫോ​ണി​ൽ വി​ളി​ച്ച് അ​നു​ശോ​ച​ന​മ​റി​യി​ച്ചു. ഉ​മ്മ​ൻ ചാ​ണ്ടി​ക്ക് വേ​ണ്ടി കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ജെ​യ്സ​ണ്‍ ജോ​സ​ഫ്, പി. ​അ​ബ്ദു​ൾ മു​ത്ത​ലി​ബ്, പി.​ടി. തോ​മ​സ് എം​ൽ​എ എ​ന്നി​വ​ർ റീ​ത്ത് സ​മ​ർ​പ്പി​ച്ചു.
വി.​എം. സു​ധീ​ര​നു​വേ​ണ്ടി പ​ള്ളി​പ്പു​റം ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് വി.​എ​സ്. സോ​ളി​രാ​ജും, ഹൈ​ബി ഈ​ഡ​ൻ എം​പി​ക്ക് വേ​ണ്ടി യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ദീ​പ​ക് ജോ​യി​യും റീ​ത്തു സ​മ​ർ​പ്പി​ച്ചു.
എം​എ​ൽ​എ​മാ​രാ​യ റോ​ജി എം ​ജോ​ണ്‍, ടി.​ജെ. വി​നോ​ദ്, ബ​ന്നി ബ​ഹ​നാ​ൻ എം​പി, കെ.​പി. ധ​ന​പാ​ല​ൻ , മു​ൻ മ​ന്ത്രി​മാ​രാ​യ കെ. ​ബാ​ബു, ഡൊ​മനി​ക് പ്ര​സ​ന്‍റേ​ഷ​ൻ, മു​ൻ മേ​യ​ർ ടോ​ണി ച​മ്മി​ണി , ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ എം.​ജെ.​ടോ​മി, മു​ന​ന്പം സ​ന്തോ​ഷ്, വൈ​പ്പി​ൻ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് കെ.​ജി. ഡോ​ണോ, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി​റ്റോ ആ​ന്‍റ​ണി, എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.​എ​ൻ. ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ എ​ന്നി​വ​ർ നേ​രി​ട്ടെ​ത്തി അ​നു​ശോ​ച​നം അ​റി​യി​ച്ചു.
സം​സ്കാ​ര​ത്തി​നു​ശേ​ഷം വീട്ടിൽ ന​ട​ന്ന അ​നു​ശോ​ച​ന യോ​ഗ​ത്തി​ൽ വി.​എ​സ്. സോ​ളി​രാ​ജ് അ​ധ്യ​ക്ഷ​നാ​യി.