കൂ​വ​പ്പ​ടി പ​ഞ്ചാ​യ​ത്ത് ഓ​ക്സി​ജ​ൻ കോ​ൺ​സെ​ൻട്രേ​റ്റ​റു​ക​ൾ വാ​ങ്ങും

11:38 PM May 01, 2021 | Deepika.com
പെ​രു​മ്പാ​വൂ​ർ: കൂ​വ​പ്പ​ടി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് കോ​വി​ഡ് വ്യാ​പ​നം കൂ​ടി​യ സാ​ഹ​ച​ര്യ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് ക​മ്മ​റ്റി​യു​ടെ യോ​ഗം ഓ​ൺ​ലൈ​നാ​യി ന​ട​ത്തി. അ​ടി​യ​ന്തര പ്രാ​ധാ​ന്യ​മു​ള്ള മ​രു​ന്നു​ക​ളും ഉ​പ​ക​ര​ണ​ങ്ങ​ളും വാ​ങ്ങാ​ൻ കോ​ട​നാ​ട് ഫാ​മി​ലി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ന് 12 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി.
അ​ഞ്ച് ഓ​ക്സി​ജ​ൻ കോ​ൺ​സെൻ​ട്രേ​റ്റ​റു​ക​ൾ, പ​ൾ​സ് ഓ​ക്സി മീ​റ്റ​ർ, പി​പി​ഇ കി​റ്റു​ക​ൾ, മ​റ്റ് മ​രു​ന്നു​ക​ൾ എ​ന്നി​വ​യാ​ണ് വാ​ങ്ങു​ക. നി​ല​വി​ൽ അ​ഡ്വ. എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളി എം​എ​ൽ​എ ഫ​ണ്ടി​ൽ നി​ന്ന് ന​ൽ​കി​യ ആ​റ് ഓ​ക്സി​ജ​ൻ കോ​ൺ​സെ​ട്രേ​റ്റ​ർ കോ​ട​നാ​ട് ഗ​വ. ആ​ശു​പ​ത്രി​യി​ലു​ണ്ട്. ഇ​വ ഉ​പ​യോ​ഗ​ത്തി​ലാ​ണ്.
പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കാ​ൻ ക​ൺ​ട്രോ​ൾ റൂം ​തു​റ​ന്നു. സി​എ​ഫ്എ​ൽ​ടി ആ​രം​ഭി​ക്കു​ന്ന​തി​നാ​യു​ള്ള പ്രാ​ഥ​മി​ക പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. സ​ർ​ക്കാ​ർ നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് നി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ളോ​ട് ജ​ന​ങ്ങ​ൾ സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് യോ​ഗ​തീ​രു​മാ​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു കൊ​ണ്ട് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി ബാ​ബു, വൈ​സ് പ്ര​സി​ഡ​ന്‍റ് ബേ​ബി തോ​പ്പി​ലാ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.