പെരുമ്പാവൂർ: കൂവപ്പടി ഗ്രാമ പഞ്ചായത്ത് കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തിൽ പഞ്ചായത്ത് കമ്മറ്റിയുടെ യോഗം ഓൺലൈനായി നടത്തി. അടിയന്തര പ്രാധാന്യമുള്ള മരുന്നുകളും ഉപകരണങ്ങളും വാങ്ങാൻ കോടനാട് ഫാമിലി ഹെൽത്ത് സെന്ററിന് 12 ലക്ഷം രൂപ വകയിരുത്തി.
അഞ്ച് ഓക്സിജൻ കോൺസെൻട്രേറ്ററുകൾ, പൾസ് ഓക്സി മീറ്റർ, പിപിഇ കിറ്റുകൾ, മറ്റ് മരുന്നുകൾ എന്നിവയാണ് വാങ്ങുക. നിലവിൽ അഡ്വ. എൽദോസ് കുന്നപ്പിള്ളി എംഎൽഎ ഫണ്ടിൽ നിന്ന് നൽകിയ ആറ് ഓക്സിജൻ കോൺസെട്രേറ്റർ കോടനാട് ഗവ. ആശുപത്രിയിലുണ്ട്. ഇവ ഉപയോഗത്തിലാണ്.
പഞ്ചായത്ത് ഓഫീസിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കൺട്രോൾ റൂം തുറന്നു. സിഎഫ്എൽടി ആരംഭിക്കുന്നതിനായുള്ള പ്രാഥമിക പ്രവർത്തനം ആരംഭിച്ചു. സർക്കാർ നിർദ്ദേശങ്ങൾക്കനുസരിച്ച് നിയന്ത്രണ സംവിധാനങ്ങളോട് ജനങ്ങൾ സഹകരിക്കണമെന്ന് യോഗതീരുമാനങ്ങൾ വിശദീകരിച്ചു കൊണ്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി ബാബു, വൈസ് പ്രസിഡന്റ് ബേബി തോപ്പിലാൻ എന്നിവർ അറിയിച്ചു.