അങ്കമാലി: കോവിഡ് വ്യാപനം വർധിച്ചതിനെത്തുടർന്ന് കണ്ടെയ്ൻമെന്റ് സോണിലായ തുറവൂർ പഞ്ചായത്തിൽ അണുനശീകരണവും ഫോഗിംഗും നടത്തി. തുറവൂർ വ്യാപാരി വ്യവസായി ഏകോപന സമിതിയുടേയും അങ്കമാലി ജനമൈത്രി പോലീസിന്റെയും അങ്കമാലി ഫയർസ്റ്റേഷന്റെയും കീഴിലുള്ള സിവിൽ ഡിഫൻസിന്റെയും നേതൃത്വത്തിൽ തുറവൂർടൗൺ പ്രദേശം അണുവിമുക്തമാക്കുകയും വ്യാപാര സ്ഥാപനങ്ങൾ ഫോഗിംഗ് നടത്തുകയും ചെയ്തു.
അങ്കമാലി പോലീസ് സബ് ഇൻസ്പെക്ടർമാരായ അജിത്ത്, സുബിൻ, ജനമൈത്രി പോലീസ് ഓഫീസർ ഷൈജു അഗസ്റ്റിൻ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഏല്യാസ് താടിക്കാരൻ, സെക്രട്ടറി സാബു ജോസ്, ട്രഷറർ ലിക്സൺ ജോർജ്, അശോകൻ പള്ളിപ്പാട്ട്, ജോണി വടക്കുംഞ്ചേരി സിവിൽ ഡിഫൻസ് ഡെപ്യൂട്ടി ക്യാപ്റ്റൻ സച്ചിൻ രാജ് എ ആർ, ജനമൈത്രി വോളണ്ടിയർമാരും സിവിൽ ഡിഫൻസ് ഗ്രൂപ്പ് ക്യാപ്റ്റന്മാരുമായ രാഖേഷ് രവി, സിൽവി ബൈജു, വാർഡന്മാരായ ധന്യ ബിനു, ശ്രീഹരി വി എ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.