തൃപ്പൂണിത്തുറ: വോട്ടെണ്ണൽ ദിനത്തിൽ തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തിലെ സ്ഥാനാർഥികൾ പാർട്ടി ഓഫീസിലും വീട്ടിലുമായിരുന്ന് ജനവിധിയറിയും. യുഡിഎഫ് സ്ഥാനാർഥി കെ. ബാബു രാവിലെ മഹാരാജാസ് കോളേജിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ സന്ദർശനം നടത്തിയ ശേഷം ഡിസിസി ഓഫീസിലിരുന്ന് ഫലമറിയും.
എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജ് വോട്ടെണ്ണൽ കേന്ദ്രത്തിൽ ഇടയ്ക്ക് സന്ദർശനം നടത്തും. ബാക്കി സമയം തൃപ്പൂണിത്തുറയിലെ പാർട്ടി ഓഫീസിലും മറ്റുമിരുന്ന് ജനവിധിയറിയും. എൻഡിഎ സ്ഥാനാർഥി ഡോ. കെ.എസ്. രാധാകൃഷ്ണൻ രാവിലെ എട്ടരയ്ക്ക് വോട്ടെണ്ണൽ കേന്ദ്രത്തിലെത്തും. തുടർന്ന് ചേരാനല്ലൂരിലെ വീട്ടിലിരുന്ന് ഫലപ്രഖ്യാപനം കാണാനാണ് പരിപാടിയെങ്കിലും ആവശ്യമെങ്കിൽ പാർട്ടി ഓഫീസിലേക്ക് പോയി അവിടെയിരുന്ന് ഫലം വീക്ഷിക്കും.
തെരഞ്ഞെടുപ്പ് വിജയത്തിന്റെ കാര്യത്തിൽ സുനിശ്ചിതമായ വിജയപ്രതീക്ഷ ആർക്കുമില്ലെങ്കിലും മൂന്ന് മുന്നണി സ്ഥാനാർഥികളും തികഞ്ഞ ആത്മവിശ്വാസത്തിലാണ്.