+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വൈ​പ്പി​നി​ൽ സ്വ​കാ​ര്യ ബ​സു​ക​ൾ സ​ർ​വീ​സ് നി​ർ​ത്തി

വൈ​പ്പി​ൻ: പൊ​തു​ഗ​താ​ഗ​ത​ത്തി​നു ത​ട​സ​മി​ല്ലെ​ങ്കി​ലും വൈ​പ്പി​ൻ ക​ര​യി​ലെ ആ​റു പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നാ​ലും പൂ​ർ​ണ​മാ​യി ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യ​തോ​ടെ സ്വ​കാ​ര്യ ബ​സ് സ​ർ​വീ​സി​നു ക​ന​ത്ത തി​
വൈ​പ്പി​നി​ൽ  സ്വ​കാ​ര്യ ബ​സു​ക​ൾ  സ​ർ​വീ​സ് നി​ർ​ത്തി
വൈ​പ്പി​ൻ: പൊ​തു​ഗ​താ​ഗ​ത​ത്തി​നു ത​ട​സ​മി​ല്ലെ​ങ്കി​ലും വൈ​പ്പി​ൻ ക​ര​യി​ലെ ആ​റു പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നാ​ലും പൂ​ർ​ണ​മാ​യി ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യ​തോ​ടെ സ്വ​കാ​ര്യ ബ​സ് സ​ർ​വീ​സി​നു ക​ന​ത്ത തി​രി​ച്ച​ടി​യാ​യി. ഇ​തോ​ടെ യാ​ത്ര​ക്കാ​രി​ല്ലാ​തെ വ​ന്ന​തി​നെ തു​ട​ർ​ന്ന് ഇ​ന്ന​ലെ മു​ത​ൽ മിക്ക ബ​സു​ക​ളും സ​ർ​വീ​സ് നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് ബ​സു​ട​മാ​സം​ഘം നേ​താ​ക്ക​ൾ അ​റി​യി​ച്ചു.
ക​ണ്ടെ​യ്ന്‍റ്മെ​ന്‍റ് സോ​ണു​ക​ളി​ൽ ഇ​ട​യ്ക്ക് നി​ർ​ത്തി യാ​ത്ര​ക്കാ​രെ ക​യ​റ്റാ​നോ ഇ​റ​ക്കാ​നോ പാ​ടി​ല്ല. ലം​ഘി​ച്ചാ​ൽ പി​ടി​വീ​ഴും. പി​ഴ​യ​ട​ക്കേ​ണ്ടി​വ​രും.
എ​റ​ണാ​കു​ള​ത്തേ​ക്കു​ള്ള ബ​സു​ക​ൾ എ​ട​വ​ന​ക്കാ​ട് അ​ണി​യ​ൽ ബ​സാ​റി​ൽ നി​ർ​ത്തി​യാ​ൽ പി​ന്നെ 14 കി​ലോ​മീ​റ്റ​ർ ഓ​ടി വ​ല്ലാ​ർ​പാ​ട​ത്തെ നി​ർ​ത്താ​നാ​വു. ഇ​തി​നി​ട​യി​ലു​ള്ള നാ​യ​ര​ന്പ​ലം, ഞാ​റ​ക്ക​ൽ, എ​ള​ങ്കു​ന്ന​പ്പു​ഴ, പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ർ​ത്താ​ൻ പാ​ടി​ല്ല.
ക​ണ്ടെ​യ്ന്‍റ്മെ​ന്‍റ് സോ​ണാ​യ പ​ള്ളി​പ്പു​റം പ​ഞ്ചാ​യ​ത്തി​ലും ബ​സ് നി​ർ​ത്താ​ൻ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്. കോ​വി​ഡി​ന്‍റെ ര​ണ്ടാം ത​രം​ഗം രൂ​ക്ഷ​മാ​യ​തോ​ടെ പൊ​തു​വെ യാ​ത്ര​ക്കാ​ർ കു​റ​വാ​യി​രു​ന്നെ​ങ്കി​ലും ഏ​താ​നും ചി​ല ബ​സു​ക​ൾ ട്രി​പ്പു​ക​ൾ കു​റ​ച്ച് സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന​താ​ണ്.
ഇ​പ്പോ​ൾ യാ​ത്ര​ക്കാ​രി​ല്ലാ​തെ​യാ​യ​പ്പോ​ൾ ഇ​ന്ധ​ന​ക്കാ​ശു​പോ​ലും ഒ​ക്കാ​തെ വ​ന്ന​പ്പോ​ഴാ​ണ് ബ​സു​ക​ളെല്ലാം ഷെ​ഡി​ൽ ക​യ​റ്റി​യ​ത്.