+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വീ​ടു​ക​ളി​ൽ​നി​ന്നു​ള്ള മാ​ലി​ന്യ ശേ​ഖ​ര​ണം: പു​തി​യ ക​ല​ണ്ട​ർ പു​റ​ത്തി​റ​ക്കി

തൊ​ടു​പു​ഴ: പ​ഞ്ചാ​യ​ത്ത്, മു​നി​സി​പ്പാ​ലി​റ്റി പ​രി​ധി​ക​ളി​ലെ വീ​ടു​ക​ൾ, സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള മാ​ലി​ന്യ ശേ​ഖ​ര​ണ​ത്തി​ന് ത​യാ​റാ​ക്കി​യ ക​ല​ണ്ട​ർ പു​തു​ക്കി സ​ർ​ക്കാ​ർ
വീ​ടു​ക​ളി​ൽ​നി​ന്നു​ള്ള മാ​ലി​ന്യ ശേ​ഖ​ര​ണം: പു​തി​യ ക​ല​ണ്ട​ർ പു​റ​ത്തി​റ​ക്കി
തൊ​ടു​പു​ഴ: പ​ഞ്ചാ​യ​ത്ത്, മു​നി​സി​പ്പാ​ലി​റ്റി പ​രി​ധി​ക​ളി​ലെ വീ​ടു​ക​ൾ, സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള മാ​ലി​ന്യ ശേ​ഖ​ര​ണ​ത്തി​ന് ത​യാ​റാ​ക്കി​യ ക​ല​ണ്ട​ർ പു​തു​ക്കി സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി. പ​ല ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലും മാ​ലി​ന്യ ശേ​ഖ​ര​ണ​വും ത​രം​തി​രി​ക്ക​ലും ക്ലീ​ൻ കേ​ര​ള ക​ന്പ​നി​യ്ക്ക് കൈ​മാ​റ​ലും ഫ​ല​പ്ര​ദ​മാ​യി ന​ട​ക്കു​ന്നി​ല്ലെ​ന്ന് ബോ​ധ്യ​പ്പെ​ട്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഹ​രി​ത ക​ർ​മ​സേ​ന​യു​ടെ​യും എം​സി​എ​ഫ്, ആ​ർ​ആ​ർ​എ​ഫ് എ​ന്നി​വ​യു​ടെ പ്ര​വ​ർ​ത്ത​നം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നാ​യി പു​തി​യ ക​ല​ണ്ട​ർ ത​ദ്ദേ​ശ ഭ​ര​ണ​വ​കു​പ്പ് പു​റ​ത്തി​റ​ക്കി​യ​ത്. ഓ​രോ മാ​സ​വും ശേ​ഖ​രി​ക്കേ​ണ്ട മാ​ലി​ന്യ​ങ്ങ​ളു​ടെ പ​ട്ടി​ക ക​ല​ണ്ട​റി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ക​ല​ണ്ട​ർ അ​ച്ച​ടി​ച്ച് ഹ​രി​ത ക​ർ​മ സേ​ന​യ്ക്കും വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും ഈ​മാ​സം പ​ത്തി​ന​കം എ​ത്തി​ക്ക​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.
അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ളാ​യ ന്യൂ​സ് പേ​പ്പ​ർ, പാ​ൽ​ക​വ​ർ, ക​ട​ക​ളി​ൽ​നി​ന്നും സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്പോ​ൾ ല​ഭി​ക്കു​ന്ന പാ​യ്ക്ക​റ്റ് ക​വ​റു​ക​ൾ തു​ട​ങ്ങി​യ​വ എ​ല്ലാ മാ​സ​വും ഹ​രി​ത​ക​ർ​മ സേ​നാം​ഗ​ങ്ങ​ൾ വീ​ടു​ക​ളി​ൽ നി​ന്നും ശേ​ഖ​രി​ക്ക​ണം. ഇ​തി​നു പു​റ​മെ​യാ​ണ് ഓ​രോ മാ​സ​വും ശേ​ഖ​രി​ക്കേ​ണ്ട അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ളു​ടെ പ​ട്ടി​ക ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.
ഓ​രോ മാ​സ​വും ശേ​ഖ​രി​ക്കേ​ണ്ട​വ ഇ​വ​യാ​ണ്. ജ​നു​വ​രി- പ​ഴ​യ ചെ​രു​പ്പ്, ബാ​ഗ്, മ​രു​ന്ന് സ്ട്രി​പ്പു​ക​ൾ. ഫെ​ബ്രു​വ​രി-​ക​ണ്ണാ​ടി, കു​പ്പി, ചി​ല്ല് മാ​ലി​ന്യം. മാ​ർ​ച്ച്- ഇ-​മാ​ലി​ന്യം (ട്യൂ​ബ് ലൈ​റ്റ്, സി​എ​ഫ്എ​ൽ, ബാ​റ്റ​റി ഉ​ൾ​പ്പെ​ടെ ), മ​രു​ന്ന് സ്ട്രി​പ്പു​ക​ൾ. ഏ​പ്രി​ൽ - പ​ഴ​യ ചെ​രു​പ്പ്, ബാ​ഗ്, തു​ണി മാ​ലി​ന്യ​ങ്ങ​ൾ. മേ​യ്- ക​ണ്ണാ​ടി, കു​പ്പി, ചി​ല്ല് മാ​ലി​ന്യ​ങ്ങ​ൾ. ജൂ​ണ്‍- ഇ-​മാ​ലി​ന്യം (ട്യൂ​ബ് ലൈ​റ്റ്, സി​എ​ഫ്എ​ൽ, ബാ​റ്റ​റി ഉ​ൾ​പ്പെ​ടെ ), മ​രു​ന്ന് സ്ട്രി​പ്പു​ക​ൾ. ജൂ​ലൈ- പ​ഴ​യ ചെ​രു​പ്പ്, ബാ​ഗ്. ഓ​ഗ​സ്റ്റ്- ക​ണ്ണാ​ടി, കു​പ്പി, ചി​ല്ല് മാ​ലി​ന്യം. സെ​പ്റ്റം​ബ​ർ- മ​രു​ന്ന് സ്ട്രി​പ്പു​ക​ൾ, തു​ണി മാ​ലി​ന്യ​ങ്ങ​ൾ. ഒ​ക്ടോ​ബ​ർ - പ​ഴ​യ ചെ​രു​പ്പ്, ബാ​ഗ്. ന​വം​ബ​ർ -ക​ണ്ണാ​ടി, കു​പ്പി, ചി​ല്ല് മാ​ലി​ന്യം. ഡി​സം​ബ​ർ- ഇ-​മാ​ലി​ന്യം (ട്യൂ​ബ് ലൈ​റ്റ്, സി​എ​ഫ്എ​ൽ, ബാ​റ്റ​റി ഉ​ൾ​പ്പെ​ടെ), മ​രു​ന്ന് സ്ട്രി​പ്പു​ക​ൾ.ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ, ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ൾ, അ​റ​വു​ശാ​ല മാ​ലി​ന്യ​ങ്ങ​ൾ, മാ​ർ​ക്ക​റ്റി​ൽ നി​ന്നു​ള്ള മാ​ലി​ന്യ​ങ്ങ​ൾ, ജൈ​വ സ്വ​ഭാ​വ​മു​ള്ള മ​റ്റ് മാ​ലി​ന്യ​ങ്ങ​ൾ, രാ​സ പ​ദാ​ർ​ഥ​ങ്ങ​ളും ഇ​ന്ധ​ന​ങ്ങ​ളും നി​റ​യ്ക്കു​ന്ന ബോ​ട്ടി​ലു​ക​ൾ, സാ​നി​റ്റ​റി നാ​പ്കി​ൻ, ഡ​യ​പ്പ​ർ, ഗാ​ർ​ഹി​ക മെ​ഡി​ക്ക​ൽ വേ​സ്റ്റ് തു​ട​ങ്ങി​യ​വ എം​സി​എ​ഫി​ൽ എ​ത്താ​തി​രി​ക്കാ​നാ​വ​ശ്യ​മാ​യ മു​ൻ ക​രു​ത​ലു​ക​ൾ പ​ഞ്ചാ​യ​ത്തു​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.