+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തൊ​ഴി​ലാ​ളി ദി​ന​ത്തി​ൽ അ​ധ്വാ​ന​ത്തി​ന്‍റെ തി​ള​ക്ക​വു​മാ​യി ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ

മൂ​ന്നാ​ർ: കോ​വി​ഡി​ന്‍റെ ആ​ഘാ​തം ഈ​വ​ർ​ഷ​ത്തെ തൊ​ഴി​ലാ​ളി ദി​ന​ത്തെ വി​ര​സ​മാ​ക്കി​യെ​ങ്കി​ലും വി​ട്ടു​കൊ​ടു​ക്കാ​ൻ ഭാ​വ​മി​ല്ലാ​തെ അ​ധ്വാ​ന​ത്തി​ന്‍റെ പ​ത്ത​ര​മാ​റ്റു​മാ​യി തെ​രു​വി​ലേ​ക്കി​റ​ങ്ങ
തൊ​ഴി​ലാ​ളി ദി​ന​ത്തി​ൽ അ​ധ്വാ​ന​ത്തി​ന്‍റെ തി​ള​ക്ക​വു​മാ​യി ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ
മൂ​ന്നാ​ർ: കോ​വി​ഡി​ന്‍റെ ആ​ഘാ​തം ഈ​വ​ർ​ഷ​ത്തെ തൊ​ഴി​ലാ​ളി ദി​ന​ത്തെ വി​ര​സ​മാ​ക്കി​യെ​ങ്കി​ലും വി​ട്ടു​കൊ​ടു​ക്കാ​ൻ ഭാ​വ​മി​ല്ലാ​തെ അ​ധ്വാ​ന​ത്തി​ന്‍റെ പ​ത്ത​ര​മാ​റ്റു​മാ​യി തെ​രു​വി​ലേ​ക്കി​റ​ങ്ങി. നാ​ടി​ന്‍റെ ശോ​ഭ കെ​ടാ​തെ കാ​ക്കാ​ൻ എ​ന്നും ക​ർ​ത്ത​വ്യ​ബോ​ധ​വു​മാ​യി പ​ണി​ക്കി​റ​ങ്ങി​യ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ മാ​ത്ര​മാ​യി​രു​ന്നു തൊ​ഴി​ലാ​ളി ദി​ന​ത്തി​ന്‍റെ തൊ​ഴി​ലാ​ളി​ക​ളെ പേ​രെ​ടു​ത്തു പ​റ​യാ​ൻ പ്രേ​രി​പ്പി​ച്ച​ത്. മൂ​ന്നാ​ർ പ​ഞ്ചാ​യ​ത്തി​ലെ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളാ​ണ് തൊ​ഴി​ലാ​ളി ദി​ന​ത്തി​ൽ അ​ധ്വാ​ന​ത്തി​ന്‍റെ കൈ​ക്ക​രു​ത്തു​ള്ള കാ​ഴ്ച​യാ​യി മാ​റി​യ​ത്. സ്ത്രീ ​തൊ​ഴി​ലാ​ള​ട​ക്ക​മു​ള്ള എ​ഴു​പ​തോ​ളം​പേ​രാ​ണ് മൂ​ന്നാ​ർ പ​ഞ്ചാ​യ​ത്തി​ൽ ശു​ചീ​ക​ര​ണ ജോ​ലി​ക​ളി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

വി​സ്തൃ​ത​മാ​യ ഭൂ​പ്ര​ദേ​ശ​ങ്ങ​ളു​ള്ള മൂ​ന്നാ​ർ പ​ഞ്ചാ​യ​ത്തി​ൽ മാ​ലി​ന്യ​നി​ർ​മാ​ർ​ജ​നം ഒ​രു​ദി​വ​സം നി​ർ​ത്തി​വ​ച്ചാ​ൽ​പോ​ലും വ​ലി​യ പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​ൻ സാ​ഹ​ച​ര്യ​മു​ള്ള നി​ല​യി​ലാ​ണ് തൊ​ഴി​ലാ​ളി​ക​ൾ പ​ണി​ക്കെ​ത്തി​യ​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം രാ​ജ്യം മു​ഴു​വ​ൻ ലോ​ക്ക് ഡൗ​ണ്‍ ആ​യ നാ​ളു​ക​ളി​ലും ഒ​രു​ദി​വ​സം​പോ​ലും വി​ശ്ര​മ​മി​ല്ലാ​തെ തെ​രു​വി​ലി​റ​ങ്ങി​യ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്നു. ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളു​ടെ ഈ ​അ​ർ​പ്പ​ണ​മ​നോ​ഭാ​വ​ത്തി​ന് നാ​ട്ടു​കാ​രും ഭ​ര​ണ​കൂ​ട​വും​ചേ​ർ​ന്ന് ആ​ദ​രി​ക്ക​ൽ ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.
ശു​ചീ​ക​ര​ണം ന​ട​ത്തി

ക​ട്ട​പ്പ​ന: തൊ​ഴി​ലാ​ളി ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഡി​വൈ​എ​ഫ്ഐ അ​മ​രാ​വ​തി മേ​ഖ​ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​ന്നാം​മൈ​ലി​ൽ ശു​ചീ​ക​ര​ണം ന​ട​ത്തി. ക്ലീ​ൻ കു​മ​ളി ഗ്രീ​ൻ കു​മ​ളി പ്ര​വ​ർ​ത്ത​ക​രു​മൊ​ത്താ​ണ് മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം​ചെ​യ്ത​ത്. കു​മ​ളി പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​എം. സി​ദ്ദി​ഖ് ഉ​ദ്ഘാ​ട​നം​ചെ​യ്തു.