പ്രധാന മീഡിയ സെന്റർ കളക്ടറേറ്റിൽ
10:19 PM May 01, 2021 | Deepika.com
ഇടുക്കി: ജില്ലയിലെ പ്രധാന മീഡിയ സെന്റർ കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ പ്രവർത്തിക്കും. എല്ലാ വോട്ടെണ്ണൽ കേന്ദ്രങ്ങളിലും റിട്ടേണിംഗ് ഓഫീസർമാരുടെ നേതൃത്വത്തിലും മീഡിയ സെന്റർ പ്രവർത്തിക്കും. അഥോറിറ്റി ലെറ്റർ ലഭിച്ചവരിൽ കോവിഡ് പരിശോധനാ ഫലമോ രണ്ടു ഡോസ് വാക്സിൻ എടുത്തതിന്റെ സർട്ടിഫിക്കറ്റോ ഉള്ളവർക്കു മാത്രമാണ് വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ പ്രവേശനം. ട്രെൻഡ്സ് ടിവി എന്ന വെബ്സൈറ്റ് മുഖേനയാണ് ജില്ലാ മീഡിയ സെന്ററിൽ വിവരങ്ങൾ ലഭ്യമാകുക. ഓരോ റൗണ്ട് വോട്ടെണ്ണൽ കഴിയുന്പോഴും കൗണ്ടിംഗ് കേന്ദ്രത്തിൽ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ എൻകോർ ആപ്ലിക്കേഷനിൽ വരണാധികാരികൾ എന്റർ ചെയ്യുന്ന വിവരങ്ങളാണ് ഇൻഫോഗ്രാഫിക്സ് ഉൾപ്പെടെ ട്രെൻഡ്സ് ടിവിയിൽ പ്രദർശിപ്പിക്കുക. ഐടി മിഷനാണ് ജില്ലയിൽ ഇതിനുള്ള സാങ്കേതിക ക്രമീകരണങ്ങൾ നടത്തുന്നത്. ജനങ്ങൾക്ക് വോട്ടെണ്ണൽ ഫലങ്ങൾ Voter helpline എന്ന മൊബൈൽ ആപ്ലിക്കേഷനിലൂടെയും https://results.eci.gov.in/എന്ന ലിങ്കിലൂടെയും തത്സമയം അറിയാം.