+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ര​ധാ​ന മീ​ഡി​യ സെ​ന്‍റ​ർ ക​ള​ക്ട​റേ​റ്റി​ൽ

ഇ​ടു​ക്കി: ജി​ല്ല​യി​ലെ പ്ര​ധാ​ന മീ​ഡി​യ സെ​ന്‍റ​ർ ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ പ്ര​വ​ർ​ത്തി​ക്കും. എ​ല്ലാ വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ങ്ങ​ളി​ലും റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്
പ്ര​ധാ​ന മീ​ഡി​യ സെ​ന്‍റ​ർ  ക​ള​ക്ട​റേ​റ്റി​ൽ
ഇ​ടു​ക്കി: ജി​ല്ല​യി​ലെ പ്ര​ധാ​ന മീ​ഡി​യ സെ​ന്‍റ​ർ ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ പ്ര​വ​ർ​ത്തി​ക്കും. എ​ല്ലാ വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ങ്ങ​ളി​ലും റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലും മീ​ഡി​യ സെ​ന്‍റ​ർ പ്ര​വ​ർ​ത്തി​ക്കും. അ​ഥോ​റി​റ്റി ലെ​റ്റ​ർ ല​ഭി​ച്ച​വ​രി​ൽ കോ​വി​ഡ് പ​രി​ശോ​ധ​നാ ഫ​ല​മോ ര​ണ്ടു ഡോ​സ് വാ​ക്സി​ൻ എ​ടു​ത്ത​തി​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റോ ഉ​ള്ള​വ​ർ​ക്കു മാ​ത്ര​മാ​ണ് വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​വേ​ശ​നം. ട്രെ​ൻ​ഡ്സ് ടി​വി എ​ന്ന വെ​ബ്സൈ​റ്റ് മു​ഖേ​ന​യാ​ണ് ജി​ല്ലാ മീ​ഡി​യ സെ​ന്‍റ​റി​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​കു​ക. ഓ​രോ റൗ​ണ്ട് വോ​ട്ടെ​ണ്ണ​ൽ ക​ഴി​യു​ന്പോ​ഴും കൗ​ണ്ടിം​ഗ് കേ​ന്ദ്ര​ത്തി​ൽ നി​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ എ​ൻ​കോ​ർ ആ​പ്ലി​ക്കേ​ഷ​നി​ൽ വ​ര​ണാ​ധി​കാ​രി​ക​ൾ എ​ന്‍റ​ർ ചെ​യ്യു​ന്ന വി​വ​ര​ങ്ങ​ളാ​ണ് ഇ​ൻ​ഫോ​ഗ്രാ​ഫി​ക്സ് ഉ​ൾ​പ്പെ​ടെ ട്രെ​ൻ​ഡ്സ് ടി​വി​യി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ക. ഐ​ടി മി​ഷ​നാ​ണ് ജി​ല്ല​യി​ൽ ഇ​തി​നു​ള്ള സാ​ങ്കേ​തി​ക ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. ജ​ന​ങ്ങ​ൾ​ക്ക് വോ​ട്ടെ​ണ്ണ​ൽ ഫ​ല​ങ്ങ​ൾ Voter helpline എ​ന്ന മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ​യും https://results.eci.gov.in/എ​ന്ന ലി​ങ്കി​ലൂ​ടെ​യും ത​ത്സ​മ​യം അ​റി​യാം.