ഇടുക്കി: കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ജീവനക്കാരെ പരിമിതപ്പെടുത്തിയായിരിക്കും വോട്ടെണ്ണൽ നടക്കുന്നതെന്ന് ജില്ലാ കളക്ടർ എച്ച്. ദിനേശൻ അറിയിച്ചു. സാമൂഹ്യ അകലം പാലിക്കുന്നതിന് 150 ചതുരശ്രയടിയിൽ ഒരു മേശ എന്ന ക്രമത്തിലാണ് കൗണ്ടിംഗ് ഒരുക്കിയിരിക്കുന്നത്. കൗണ്ടിംഗ് സ്റ്റാഫ് ഒരുവശത്തും ഏജന്റുമാർക്ക് മറുവശത്തുമായാണ് ഇരിപ്പിടം.
കോവിഡ് പരിശോധന നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റില്ലാത്ത ആരേയും വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് പ്രവേശിപ്പിക്കില്ല. തിക്കും തിരക്കും കുറയ്ക്കാൻ ടേബിളിന്റെ എണ്ണം കുറച്ചിട്ടുണ്ട്. അതിനാൽ റൗണ്ടുകളുടെ എണ്ണം കൂടും. ഉച്ചയോടെ എണ്ണൽ പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
ഒരു മേശയിൽ 500 എണ്ണം എന്നനിലയിൽ പോസ്റ്റൽ ബാലറ്റ് എണ്ണുന്നതിനും ക്രമീകരണം ഏർപ്പെടുത്തി. വോട്ടെണ്ണുന്ന എല്ലാ ഹാളിലും മൈക്രോ ഒബ്സർവർമാരേയും എആർഒമാരെയും നിയോഗിച്ചിട്ടുണ്ട്.
രാവിലെ എട്ടിന് പോസ്റ്റൽ വോട്ടെണ്ണും. 8.30-ന് വോട്ടിംഗ് മെഷീൻ എണ്ണാൻ തുടങ്ങും. ഒൻപതോടെ ആദ്യ ഫലസൂചന ലഭ്യമാകും.
അഞ്ചു നിയോജകമണ്ഡലങ്ങളിലും ഒബ്സർവർമാരും ബിഎച്ച്ഇഎൽ എൻജിനിയർമാരും ഉണ്ടാകും.
വോട്ടെണ്ണൽ പൂർത്തിയായാൽ ഒബ്സർവർമാരുടെ അനുമതിയോടെ വരണാധികാരി വിജയികളെ പ്രഖ്യാപിക്കും. സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങുന്നതിന് വിജയിക്കൊപ്പം രണ്ടുപേർ മാത്രമേ വരണാധികാരിക്ക് മുന്നിൽ ഹാജരാകാൻ പാടുള്ളൂ. ഗേറ്റിന് പുറത്ത് ആൾക്കൂട്ടം അനുവദിക്കില്ലെന്നും കളക്ടർ അറിയിച്ചു.
യോഗത്തിൽ തൊടുപുഴ നിയോജകമണ്ഡലം ഒബ്സർവർ മാധവി ഖട്ടാറിയ, എഡിഎം എം.ടി.അനിൽകുമാർ, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ എൻ.ആർ.വൃന്ദാദേവി, ഡെപ്യൂട്ടി കളക്ടർ എസ്. ബിന്ദു എന്നിവരും മറ്റ്് വരണാധികാരികളും ഉപവരണാധികാരികളും ഓണ്‍ലൈനായും പങ്കെടുത്തു.
കണ്ട്രോൾ റൂം
ഇടുക്കി: വോട്ടെണ്ണൽ ദിനത്തിൽ നിയോജകമണ്ഡലങ്ങളിലെ പ്രവർത്തനങ്ങൾ ജില്ലാതലത്തിൽ ഏകോപിപ്പിക്കുന്നതിന് കളക്ടറേറ്റിൽ കണ്ട്രോൾ റൂം ആരംഭിച്ചു. ഫോണ്‍-04862 233037, 04862 2331034, 04862 232400, 1950 , 9747276616, 9495959919.
നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ പേര് , തസ്തിക, ഫോണ്‍ നന്പർ ക്രമത്തിൽ.
വിജേഷ്, കോണ്‍ഫിഡൻഷ്യൽ അസിസ്റ്റന്റ് - 9446510869, എം.ആർ.ശ്രീകാന്ത്, സീനിയർ ക്ലാർക്ക് - 9496804689, ഡി. ബിനിൽ സീനിയർ ക്ലാർക്ക്- 9495159061, സി.ആർ.റജി സീനിയർ ക്ലാർക്ക് -9747176826, പി.ആർ. ശ്യാംരാജ് സീനിയർ ക്ലാർക്ക്- 8086247356, ജെഫിൻരാജൻ സീനിയർ ക്ലാർക്ക്- 9495185611, അനീഷ് അരവിന്ദ് ജില്ലാ പ്രോഗ്രാമർ ഇലക്ഷൻ വിഭാഗം- 9496328171, ഡി.രാജേഷ് ബാബു ടൈപ്പിസ്റ്റ്- 9496105254, അനുരാധ ടൈപ്പിസ്റ്റ്- 9400537604, എ.വി.ബിജുമോൻ ഓഫീസ് അറ്റൻഡന്റ് -9496088174, എം.ടി.രാജീവ് ഓഫീസ് അറ്റൻഡന്റ് - 9496181075, എബി മാത്യൂ കോൾ സെന്റർ ഓപ്പറേറ്റർ ഇലക്ഷൻ വിഭാഗം- 9747276616, സിനോബി കോൾ സെന്റർ ഓപ്പറേറ്റർ- 9495959919. വോട്ടെണ്ണലുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിനും പൊതുജനങ്ങൾക്കും രാഷ്ട്രീയപാർട്ടി, മാധ്യമ പ്രതിനിധികൾക്കും കണ്ട്രോൾ റൂമിന്റെ സേവനം പ്രയോജനപ്പെടുത്താം.
വോട്ടെണ്ണൽ കേന്ദ്രങ്ങളിലേക്ക് പ്രവേശനം കോവിഡ് പ്രോട്ടോക്കോൾ പാലിച്ച്
10:19 PM May 01, 2021 | Deepika.com