+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് പ്ര​വേ​ശ​നം കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ച്

ഇ​ടു​ക്കി: കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ച് ജീ​വ​ന​ക്കാ​രെ പ​രി​മി​ത​പ്പെ​ടു​ത്തി​യാ​യി​രി​ക്കും വോ​ട്ടെ​ണ്ണ​ൽ ന​ട​ക്കു​ന്ന​തെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച്. ദി​നേ​ശ​ൻ അ​റി​യി​ച്ചു. സാ​മൂ​ഹ്
വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് പ്ര​വേ​ശ​നം കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ച്
ഇ​ടു​ക്കി: കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ച് ജീ​വ​ന​ക്കാ​രെ പ​രി​മി​ത​പ്പെ​ടു​ത്തി​യാ​യി​രി​ക്കും വോ​ട്ടെ​ണ്ണ​ൽ ന​ട​ക്കു​ന്ന​തെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച്. ദി​നേ​ശ​ൻ അ​റി​യി​ച്ചു. സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്കു​ന്ന​തി​ന് 150 ച​തു​ര​ശ്ര​യ​ടി​യി​ൽ ഒ​രു മേ​ശ എ​ന്ന ക്ര​മ​ത്തി​ലാ​ണ് കൗ​ണ്ടിം​ഗ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. കൗ​ണ്ടിം​ഗ് സ്റ്റാ​ഫ് ഒ​രു​വ​ശ​ത്തും ഏ​ജ​ന്‍റു​മാ​ർ​ക്ക് മ​റു​വ​ശ​ത്തു​മാ​യാ​ണ് ഇ​രി​പ്പി​ടം.
കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റി​ല്ലാ​ത്ത ആ​രേ​യും വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ത്തി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ക്കി​ല്ല. തി​ക്കും തി​ര​ക്കും കു​റ​യ്ക്കാ​ൻ ടേ​ബി​ളി​ന്‍റെ എ​ണ്ണം കു​റ​ച്ചി​ട്ടു​ണ്ട്. അ​തി​നാ​ൽ റൗ​ണ്ടു​ക​ളു​ടെ എ​ണ്ണം കൂ​ടും. ഉ​ച്ച​യോ​ടെ എ​ണ്ണ​ൽ പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.
ഒ​രു മേ​ശ​യി​ൽ 500 എ​ണ്ണം എ​ന്ന​നി​ല​യി​ൽ പോ​സ്റ്റ​ൽ ബാ​ല​റ്റ് എ​ണ്ണു​ന്ന​തി​നും ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി. വോ​ട്ടെ​ണ്ണു​ന്ന എ​ല്ലാ ഹാ​ളി​ലും മൈ​ക്രോ ഒ​ബ്സ​ർ​വ​ർ​മാ​രേ​യും എ​ആ​ർ​ഒ​മാ​രെ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.
രാ​വി​ലെ എ​ട്ടി​ന് പോ​സ്റ്റ​ൽ വോ​ട്ടെ​ണ്ണും. 8.30-ന് ​വോ​ട്ടിം​ഗ് മെ​ഷീ​ൻ എ​ണ്ണാ​ൻ തു​ട​ങ്ങും. ഒ​ൻ​പ​തോ​ടെ ആ​ദ്യ ഫ​ല​സൂ​ച​ന ല​ഭ്യ​മാ​കും.
അ​ഞ്ചു നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലും ഒ​ബ്സ​ർ​വ​ർ​മാ​രും ബി​എ​ച്ച്ഇ​എ​ൽ എ​ൻ​ജി​നി​യ​ർ​മാ​രും ഉ​ണ്ടാ​കും.
വോ​ട്ടെ​ണ്ണ​ൽ പൂ​ർ​ത്തി​യാ​യാ​ൽ ഒ​ബ്സ​ർ​വ​ർ​മാ​രു​ടെ അ​നു​മ​തി​യോ​ടെ വ​ര​ണാ​ധി​കാ​രി വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ക്കും. സ​ർ​ട്ടി​ഫി​ക്ക​റ്റ് ഏ​റ്റു​വാ​ങ്ങു​ന്ന​തി​ന് വി​ജ​യി​ക്കൊ​പ്പം ര​ണ്ടു​പേ​ർ മാ​ത്ര​മേ വ​ര​ണാ​ധി​കാ​രി​ക്ക് മു​ന്നി​ൽ ഹാ​ജ​രാ​കാ​ൻ പാ​ടു​ള്ളൂ. ഗേ​റ്റി​ന് പു​റ​ത്ത് ആ​ൾ​ക്കൂ​ട്ടം അ​നു​വ​ദി​ക്കി​ല്ലെ​ന്നും ക​ള​ക്ട​ർ അ​റി​യി​ച്ചു.
യോ​ഗ​ത്തി​ൽ തൊ​ടു​പു​ഴ നി​യോ​ജ​ക​മ​ണ്ഡ​ലം ഒ​ബ്സ​ർ​വ​ർ മാ​ധ​വി ഖ​ട്ടാ​റി​യ, എ​ഡി​എം എം.​ടി.​അ​നി​ൽ​കു​മാ​ർ, ഇ​ല​ക്ഷ​ൻ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ എ​ൻ.​ആ​ർ.​വൃ​ന്ദാ​ദേ​വി, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ എ​സ്. ബി​ന്ദു എ​ന്നി​വ​രും മ​റ്റ്് വ​ര​ണാ​ധി​കാ​രി​ക​ളും ഉ​പ​വ​ര​ണാ​ധി​കാ​രി​ക​ളും ഓ​ണ്‍​ലൈ​നാ​യും പ​ങ്കെ​ടു​ത്തു.
ക​ണ്‍​ട്രോ​ൾ റൂം ​
ഇ​ടു​ക്കി: വോ​ട്ടെ​ണ്ണ​ൽ ദി​ന​ത്തി​ൽ നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ജി​ല്ലാ​ത​ല​ത്തി​ൽ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ന് ക​ള​ക്ട​റേ​റ്റി​ൽ ക​ണ്‍​ട്രോ​ൾ റൂം ​ആ​രം​ഭി​ച്ചു. ഫോ​ണ്‍-04862 233037, 04862 2331034, 04862 232400, 1950 , 9747276616, 9495959919.
നി​യോ​ഗി​ക്ക​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പേ​ര് , ത​സ്തി​ക, ഫോ​ണ്‍ ന​ന്പ​ർ ക്ര​മ​ത്തി​ൽ.
വി​ജേ​ഷ്, കോ​ണ്‍​ഫി​ഡ​ൻ​ഷ്യ​ൽ അ​സി​സ്റ്റ​ന്‍റ് - 9446510869, എം.​ആ​ർ.​ശ്രീ​കാ​ന്ത്, സീ​നി​യ​ർ ക്ലാ​ർ​ക്ക് - 9496804689, ഡി. ​ബി​നി​ൽ സീ​നി​യ​ർ ക്ലാ​ർ​ക്ക്- 9495159061, സി.​ആ​ർ.​റ​ജി സീ​നി​യ​ർ ക്ലാ​ർ​ക്ക് -9747176826, പി.​ആ​ർ. ശ്യാം​രാ​ജ് സീ​നി​യ​ർ ക്ലാ​ർ​ക്ക്- 8086247356, ജെ​ഫി​ൻ​രാ​ജ​ൻ സീ​നി​യ​ർ ക്ലാ​ർ​ക്ക്- 9495185611, അ​നീ​ഷ് അ​ര​വി​ന്ദ് ജി​ല്ലാ പ്രോ​ഗ്രാ​മ​ർ ഇ​ല​ക്ഷ​ൻ വി​ഭാ​ഗം- 9496328171, ഡി.​രാ​ജേ​ഷ് ബാ​ബു ടൈ​പ്പി​സ്റ്റ്- 9496105254, അ​നു​രാ​ധ ടൈ​പ്പി​സ്റ്റ്- 9400537604, എ.​വി.​ബി​ജു​മോ​ൻ ഓ​ഫീ​സ് അ​റ്റ​ൻ​ഡ​ന്‍റ് -9496088174, എം.​ടി.​രാ​ജീ​വ് ഓ​ഫീ​സ് അ​റ്റ​ൻ​ഡ​ന്‍റ് - 9496181075, എ​ബി മാ​ത്യൂ കോ​ൾ സെ​ന്‍റ​ർ ഓ​പ്പ​റേ​റ്റ​ർ ഇ​ല​ക്ഷ​ൻ വി​ഭാ​ഗം- 9747276616, സി​നോ​ബി കോ​ൾ സെ​ന്‍റ​ർ ഓ​പ്പ​റേ​റ്റ​ർ- 9495959919. വോ​ട്ടെ​ണ്ണ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ശ​യ നി​വാ​ര​ണ​ത്തി​നും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും രാ​ഷ്ട്രീ​യ​പാ​ർ​ട്ടി, മാ​ധ്യ​മ പ്ര​തി​നി​ധി​ക​ൾ​ക്കും ക​ണ്‍​ട്രോ​ൾ റൂ​മി​ന്‍റെ സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്താം.