ആ​ശ​ങ്ക​യേ​റി ആ​രോ​ഗ്യ​മേ​ഖ​ല

10:19 PM May 01, 2021 | Deepika.com
ചെ​റു​തോ​ണി: കോ​വി​ഡ് രോ​ഗി​ക​ളെ ശു​ശ്രൂ​ഷി​ക്കു​ന്ന ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ രോ​ഗ​ബാ​ധി​ത​രാ​കു​ന്ന​തി​ൽ ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ ആ​ശ​ങ്ക​യേ​റു​ക​യാ​ണ്. കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തോ​ടെ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ൾ​പോ​ലും ല​ഭ്യ​മ​ല്ലാ​താ​യി​രി​ക്കു​ക​യാ​ണ്.
ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന രോ​ഗി​ക​ൾ അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള​വ​രാ​യ​തി​നാ​ൽ പ​ല​പ്പോ​ഴും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് സ്വ​ന്തം സു​ര​ക്ഷ​പോ​ലും ഉ​റ​പ്പാ​ക്കാ​നാ​വു​ന്നി​ല്ല. രോ​ഗി​ക​ൾ കു​ഴ​ഞ്ഞു​വീ​ഴു​ന്പോ​ൾ പി​പി​ഇ കി​റ്റു​ധ​രി​ച്ചു​വ​ന്ന് ശു​ശ്രൂ​ഷ ന​ൽ​കാ​മെ​ന്ന് പ​റ​യാ​നാ​വു​മോ​യെ​ന്നാ​ണ് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ ചോ​ദി​ക്കു​ന്ന​ത്.
ഇ​ത്ത​ര​ത്തി​ൽ രോ​ഗി​ക​ൾ​ക്കു​വേ​ണ്ടി സ്വ​ന്തം ജീ​വ​ൻ​പോ​ലും ത്യ​ജി​ക്കാ​ൻ ത​യാ​റാ​വു​ക​യാ​ണ് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ. ഓ​രോ​പ്രാ​വ​ശ്യ​വും കോ​വി​ഡ് ജോ​ലി​ക​ഴി​ഞ്ഞ് വീ​ടു​ക​ളി​ലേ​ക്ക് പോ​കു​ന്ന ഡോ​ക്ട​ർ​മാ​രു​ൾ​പ്പെ​ടെ​യു​ള്ള ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ വീ​ടു​ക​ളി​ലെ​ത്തി ക്വാ​റ​ന്ൈ‍​റ​നി​ലാ​വു​ക​യാ​ണ്. ഇ​വ​ർ മു​ഖാ​ന്തി​രം വീ​ട്ടി​ലു​ള്ള​വ​രും രോ​ഗ​ബാ​ധി​ത​രാ​കു​ന്നു.
ഇ​തെ​ല്ലാം വ്യ​ക്ത​മാ​യ​റി​യാ​മാ​യി​ട്ടും കോ​വി​ഡ് ഡ്യൂ​ട്ടി​യി​ൽ​നി​ന്നും വി​ട്ടു​നി​ൽ​ക്കാ​ൻ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ ശ്ര​മി​ക്കു​ന്നി​ല്ലെ​ന്ന​താ​ണ് ഇ​വ​രോ​ടു​ള്ള ആ​ദ​ര​വ് വ​ർ​ധ​ദ്ധി​പ്പി​ക്കാ​നി​ടാ​യാ​കു​ന്ന​ത്.
അ​തേ​സ​മ​യം കോ​വി​ഡ് സെ​ന്‍റ​റു​ക​ളി​ലും കോ​വി​ഡ് ആ​ശു​പ​ത്രി​ക​ളി​ലും ജോ​ലി​ചെ​യ്യാ​ൻ കൂ​ടു​ത​ൽ ജീ​വ​ന​ക്കാ​രെ നി​യ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​യി​രി​ക്ക​യാ​ണ്. 90 രോ​ഗി​ക​ളെ ശു​ശ്രൂ​ഷി​ക്കാ​ൻ ര​ണ്ട് ഡോ​ക്ട​ർ​മാ​ർ, ആ​റു ന​ഴ്സു​മാ​ര്, ര​ണ്ട് ക്ലീ​നിം​ഗ് സ്റ്റാ​ഫ്, വോ​ള​ണ്ടി​യ​ർ​മാ​ർ എ​ന്നി​വ​രാ​ണു​ള്ള​ത്. ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ജോ​ലി​യി​ൽ ഷി​ഫ്റ്റ് സ​ന്പ്ര​ദാ​യം​പോ​ലും സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണു​ള്ള​ത്. അ​മി​ത​ജോ​ലി​ഭാ​ര​വും രോ​ഗി​ക​ളു​ടെ ബാ​ഹു​ല്യ​വും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ വ​ല​ക്കു​ക​യാ​ണ്.
എ​ന്നാ​ൽ ചി​ല ആ​ശു​പ​ത്രി​ക​ളി​ൽ ജോ​ലി​ചെ​യ്യു​ന്ന ന​ഴ്സു​മാ​ർ രാ​ഷ്ട്രീ​യ സ്വാ​ധീ​നം ഉ​പ​യി​ച്ച് കോ​വി​ഡ് ചി​കി​ത്സ​യി​ൽ​നി​ന്നും വി​ട്ടു​നി​ൽ​ക്കു​ന്ന​തും ആ​ക്ഷേ​പ​ത്തി​നി​ട​യാ​ക്കു​ന്നു. കോ​വി​ഡ് ചി​കി​ത്സ​ക്ക് പ​ത്തു​ദി​വ​സം​വീ​തം നാ​ലും അ​ഞ്ചു​ത​വ​ണ ജോ​ലി​ചെ​യ്ത​വ​രു​ണ്ട്. മ​റ്റ് ന​ഴ്സു​മാ​രെ​ക്കൂ​ടി ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ച്ചാ​ൽ ഇ​വ​രു​ടെ ജോ​ലി​ഭാ​രം കു​റ​യ്ക്കാ​നും രോ​ഗ​ബാ​ധി​ത​രാ​കു​ന്ന അ​വ​സ്ഥ​യ്ക്ക് മാ​റ്റം​വ​രു​ത്താ​നും ക​ഴി​യു​മെ​ന്നാ​ണ് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ വി​ല​യി​രു​ത്ത​ൽ.
എ​ന്തു​ത​ന്നെ​യാ​യാ​ലും കോ​വി​ഡ് മു​ന്ന​ണി​പോ​രാ​ളി​ക​ൾ​ക്ക് തൊ​ഴി​ലാ​ളി​ദി​ന​ത്തി​ൽ ആ​ദ​ര​വു​ക​ൾ അ​ർ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് സ​മൂ​ഹം.