കോ​ത​മം​ഗ​ലം രൂ​പ​ത വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു

10:19 PM May 01, 2021 | Deepika.com
മു​വാ​റ്റു​പു​ഴ: കോ​ത​മം​ഗ​ലം രൂ​പ​ത വി​ദ്യാ​ഭ്യാ​സ ഏ​ജ​ൻ​സി​യു​ടെ മി​ക​ച്ച അ​ധ്യാ​പ​ക, അ​ന​ധ്യാ​പ​ക പു​ര​സ്കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു. കോ​വി​ഡ് വ്യാ​പ​ന​വും ലോ​ക്ക്ഡൗ​ണും മൂ​ലം ക​ഴി​ഞ്ഞ ര​ണ്ട് അ​ധ്യ​യ​ന വ​ർ​ഷ​ങ്ങ​ളി​ലെ പു​ര​സ്കാ​ര​ങ്ങ​ൾ ഒ​ന്നി​ച്ചാ​ണ് കോ​ത​മം​ഗ​ലം കോ​ർ​പ​റേ​റ്റ് എ​ഡ്യൂ​ക്കേ​ഷ​ണ​ൽ ഏ​ജ​ൻ​സി സെ​ക്ര​ട്ട​റി റ​വ. ഡോ. ​സ്റ്റാ​ൻ​ലി കു​ന്നേ​ൽ പ്ര​ഖ്യാ​പി​ച്ച​ത്. 2019-20 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ മി​ക​ച്ച അ​ധ്യാ​പ​ക​ർ​ക്കു​ള്ള പു​ര​സ്കാ​ര​ങ്ങ​ൾ​ക്ക് വ​ഴി​ത്ത​ല സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ മാ​ത്യു എം. ​മാ​ത്യു -എ​ച്ച്എ​സ്എ​സ് വി​ഭാ​ഗം, മു​ത​ല​ക്കോ​ടം സേ​ക്ര​ഡ് ഹാ​ർ​ട്ട് ഹൈ​സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ റോ​സി​ലി മാ​ത്യു -എ​ച്ച്എ​സ് വി​ഭാ​ഗം, തൊ​ടു​പു​ഴ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് യു​പി സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ജ​യ്സ​ണ്‍ ജോ​ർ​ജ് -യു​പി വി​ഭാ​ഗം, മാ​റി​ക സെ​ന്‍റ് മേ​രീ​സ് എ​ൽ​പി സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ എ​ൽ​സ​മ്മ കെ. ​തോ​മ​സ് -എ​ൽ​പി വി​ഭാ​ഗം എ​ന്നി​വ​രും മി​ക​ച്ച അ​ന​ധ്യാ​പ​ക​നു​ള്ള പു​ര​സ്കാ​രം ചെ​പ്പു​കു​ളം സെ​ന്‍റ് തോ​മ​സ് സ്കൂ​ളി​ലെ ഡെ​ൽ​ഫീ​ന തോ​മ​സും അ​ർ​ഹ​രാ​യി.
2020-21 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലെ മി​ക​ച്ച അ​ധ്യാ​പ​ക​ർ​ക്കു​ള്ള പു​ര​സ്കാ​ര​ങ്ങ​ൾ
ക​ലൂ​ർ​ക്കാ​ട് സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ജോ​സ് വ​ർ​ഗീ​സ് മ​ണി​യാ​ട്ട് -എ​ച്ച്എ​സ്എ​സ് വി​ഭാ​ഗം, ക​ല​യ​ന്താ​നി സെ​ന്‍റ് ജോ​ർ​ജ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ജോ​ഷി മാ​ത്യു -എ​ച്ച്എ​സ് വി​ഭാ​ഗം, വാ​ഴ​ക്കാ​ല ലി​റ്റി​ൽ ഫ്ള​വ​ർ യു​പി സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് ജാ​ൻ​സി ജോ​സ​ഫ് -യു​പി വി​ഭാ​ഗം, കാ​ളി​യാ​ർ സെ​ന്‍റ് മേ​രീ​സ് എ​ൽ​പി സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് ഷി​ബി​മോ​ൾ ജോ​സ​ഫ് -എ​ൽ​പി വി​ഭാ​ഗം എ​ന്നി​വ​രും മി​ക​ച്ച അ​ന​ധ്യാ​പ​ക​നു​ള്ള പു​ര​സ്കാ​രം ക​ലൂ​ർ​ക്കാ​ട് സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എം.​ജെ. തോ​മ​സും നേ​ടി. പു​ര​സ്കാ​ര​ങ്ങ​ൾ പി​ന്നീ​ട് വി​ത​ര​ണം ചെ​യ്യു​മെ​ന്നും കോ​ത​മം​ഗ​ലം രൂ​പ​ത വി​വി​ധ അ​ധ്യാ​പ​ക ത​സ്തി​ക​ളി​ലേ​ക്ക് അ​ഞ്ചി​ന് ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന പ​രീ​ക്ഷ മാ​റ്റി​വ​ച്ച​താ​യും റ​വ. ഡോ. ​സ്റ്റാ​ൻ​ലി കു​ന്നേ​ൽ അ​റി​യി​ച്ചു.