മുവാറ്റുപുഴ: കോതമംഗലം രൂപത വിദ്യാഭ്യാസ ഏജൻസിയുടെ മികച്ച അധ്യാപക, അനധ്യാപക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കോവിഡ് വ്യാപനവും ലോക്ക്ഡൗണും മൂലം കഴിഞ്ഞ രണ്ട് അധ്യയന വർഷങ്ങളിലെ പുരസ്കാരങ്ങൾ ഒന്നിച്ചാണ് കോതമംഗലം കോർപറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി സെക്രട്ടറി റവ. ഡോ. സ്റ്റാൻലി കുന്നേൽ പ്രഖ്യാപിച്ചത്. 2019-20 അധ്യയന വർഷത്തെ മികച്ച അധ്യാപകർക്കുള്ള പുരസ്കാരങ്ങൾക്ക് വഴിത്തല സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ മാത്യു എം. മാത്യു -എച്ച്എസ്എസ് വിഭാഗം, മുതലക്കോടം സേക്രഡ് ഹാർട്ട് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ റോസിലി മാത്യു -എച്ച്എസ് വിഭാഗം, തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് യുപി സ്കൂൾ ഹെഡ്മാസ്റ്റർ ജയ്സണ് ജോർജ് -യുപി വിഭാഗം, മാറിക സെന്റ് മേരീസ് എൽപി സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ എൽസമ്മ കെ. തോമസ് -എൽപി വിഭാഗം എന്നിവരും മികച്ച അനധ്യാപകനുള്ള പുരസ്കാരം ചെപ്പുകുളം സെന്റ് തോമസ് സ്കൂളിലെ ഡെൽഫീന തോമസും അർഹരായി.
2020-21 അധ്യയന വർഷത്തിലെ മികച്ച അധ്യാപകർക്കുള്ള പുരസ്കാരങ്ങൾ
കലൂർക്കാട് സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ജോസ് വർഗീസ് മണിയാട്ട് -എച്ച്എസ്എസ് വിഭാഗം, കലയന്താനി സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്റർ ജോഷി മാത്യു -എച്ച്എസ് വിഭാഗം, വാഴക്കാല ലിറ്റിൽ ഫ്ളവർ യുപി സ്കൂൾ ഹെഡ്മിസ്ട്രസ് ജാൻസി ജോസഫ് -യുപി വിഭാഗം, കാളിയാർ സെന്റ് മേരീസ് എൽപി സ്കൂൾ ഹെഡ്മിസ്ട്രസ് ഷിബിമോൾ ജോസഫ് -എൽപി വിഭാഗം എന്നിവരും മികച്ച അനധ്യാപകനുള്ള പുരസ്കാരം കലൂർക്കാട് സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്കൂളിലെ എം.ജെ. തോമസും നേടി. പുരസ്കാരങ്ങൾ പിന്നീട് വിതരണം ചെയ്യുമെന്നും കോതമംഗലം രൂപത വിവിധ അധ്യാപക തസ്തികളിലേക്ക് അഞ്ചിന് നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷ മാറ്റിവച്ചതായും റവ. ഡോ. സ്റ്റാൻലി കുന്നേൽ അറിയിച്ചു.