+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാ​ർ മാ​ത്യു ആ​നി​ക്കു​ഴി​ക്കാ​ട്ടി​ലി​ന് ഇ​ടു​ക്കി​യു​ടെ അ​നു​സ്മ​ര​ണം

ക​രി​ന്പ​ൻ: ഇ​ടു​ക്കി രൂ​പ​ത​യു​ടെ പ്ര​ഥ​മ മെ​ത്രാ​ൻ മാ​ർ മാ​ത്യു ആ​നി​ക്കു​ഴി​ക്കാ​ട്ടി​ലി​ന് ഒ​ന്നാം ച​ര​മ​വാ​ർ​ഷി​ക​ത്തി​ൽ ശോ​ഭ​മ​ങ്ങാ​ത്ത അ​നു​സ്മ​ര​ണം. ഇ​ടു​ക്കി രൂ​പ​ത​യു​ടേ​യും ഹൈ​റേ​ഞ്ചി​ന്േ‍
മാ​ർ മാ​ത്യു ആ​നി​ക്കു​ഴി​ക്കാ​ട്ടി​ലി​ന് ഇ​ടു​ക്കി​യു​ടെ അ​നു​സ്മ​ര​ണം
ക​രി​ന്പ​ൻ: ഇ​ടു​ക്കി രൂ​പ​ത​യു​ടെ പ്ര​ഥ​മ മെ​ത്രാ​ൻ മാ​ർ മാ​ത്യു ആ​നി​ക്കു​ഴി​ക്കാ​ട്ടി​ലി​ന് ഒ​ന്നാം ച​ര​മ​വാ​ർ​ഷി​ക​ത്തി​ൽ ശോ​ഭ​മ​ങ്ങാ​ത്ത അ​നു​സ്മ​ര​ണം. ഇ​ടു​ക്കി രൂ​പ​ത​യു​ടേ​യും ഹൈ​റേ​ഞ്ചി​ന്േ‍​റ​യും സ​മ​ഗ്ര​വ​ള​ർ​ച്ച​യ്ക്കാ​യി പ്ര​യ​ത്നി​ച്ച ഇ​ട​യ​നെ മ​ല​യോ​ര​മ​ക്ക​ൾ ന​ന്ദി​യോ​ടെ അ​നു​സ്മ​രി​ച്ചു.
മാ​ർ മാ​ത്യു ആ​നി​ക്കു​ഴി​ക്കാ​ട്ടി​ലി​ന്‍റെ ക​ബ​റി​ടം സ്ഥി​തി​ചെ​യ്യു​ന്ന വാ​ഴ​ത്തോ​പ്പ് ക​ത്തീ​ഡ്ര​ൽ പ​ള്ളി​യി​ൽ രാ​വി​ലെ 10.30-ന് ​അ​നു​സ്മ​ര​ണ ശു​ശ്രൂ​ഷ​ക​ൾ ആ​രം​ഭി​ച്ചു. ഇ​ടു​ക്കി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ൽ ശു​ശ്രൂ​ഷ​ക​ൾ​ക്ക് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ​മാ​രാ​യ മോ​ണ്‍. ജോ​സ് പ്ലാ​ച്ചി​ക്ക​ൽ, മോ​ണ്‍. ഏ​ബ്ര​ഹാം പു​റ​യാ​റ്റ്, ചാ​ൻ​സ​ല​ർ ഫാ. ​ജോ​ർ​ജ് ത​കി​ടി​യേ​ൽ, ഫാ. ​തോ​മ​സ് ആ​നി​ക്കു​ഴി​ക്കാ​ട്ടി​ൽ, ഫാ. ​സെ​ബാ​സ്റ്റ്യ​ൻ കൊ​ച്ചു​പു​ര​യ്ക്ക​ൽ, ഫാ. ​മാ​ത്യു വെ​ങ്ങാ​ലൂ​ർ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു. മോ​ണ്‍. ഏ​ബ്ര​ഹാം പു​റ​യാ​റ്റ് അ​നു​സ്മ​ര​ണാ​സ​ന്ദേ​ശം ന​ല്കി.
വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം ക​ബ​റി​ട​ത്തി​ങ്ക​ൽ അ​നു​സ്മ​ര​ണ പ്രാ​ർ​ഥ​ന​യും ശ്രാ​ദ്ധ​ത്തി​ന്‍റെ ക​ർ​മ​ങ്ങ​ളും ന​ട​ത്തി. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ്ര​തി​നി​ധി​ക​ൾ മാ​ത്ര​മാ​യി​രു​ന്നു ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ച​ത്. ആ​ളു​ക​ൾ​ക്ക് പ​ങ്കെ​ടു​ക്കാ​നാ​യി കേ​ബി​ൾ നെ​റ്റ് വ​ർ​ക്കി​ലും സോ​ഷ്യ​ൽ മീ​ഡി​യാ​യി​ലും ത​ത്സ​മ​യ സം​പ്രേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു.
മ​ന്ത്രി എം.​എം. മ​ണി, ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി, റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ, മു​ൻ എം​പി. അ​ഡ്വ. ജോ​യ്സ് ജോ​ർ​ജ്്, സി.​വി. വ​ർ​ഗീ​സ് എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു. വാ​ർ​ഷി​കാ​ച​ര​ണ​ത്തി​ന്‍റെ ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ മോ​ണ്‍. ജോ​സ് പ്ലാ​ച്ചി​ക്ക​ൽ ന​ന്ദി പ​റ​ഞ്ഞു.

ഡോ​ക്കു​മെ​ന്‍റ​റി പ്രകാശനംചെയ്തു
ചെ​റു​തോ​ണി: അ​ജ​പാ​ല​ന​രം​ഗ​ത്തും മ​ല​യോ​ര ക​ർ​ഷ​ക​രു​ടെ​യും പാ​വ​പ്പെ​ട്ട​വ​രു​ടെ​യും വി​ക​സ​ന​ത്തി​നും ഉ​ന്ന​മ​ന​ത്തി​നു​മാ​യി പ്ര​വ​ർ​ത്തി​ച്ച മാ​ർ മാ​ത്യു ആ​നി​ക്കു​ഴി​ക്കാ​ട്ടി​ലി​ന്‍റെ ഒ​ന്നാം ച​ര​മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് കെ​സി​വൈ​എം ഇ​ടു​ക്കി രൂ​പ​ത സ​മ​തി മെ​ത്രാ​ന്‍റെ ജീ​വി​ത ച​രി​ത്രം പ​ക​ർ​ത്തി ഡോ​ക്കു​മെ​ന്‍റ​റി പു​റ​ത്തി​റ​ക്കി. ’പി​താ​മ​ഹം’ എ​ന്ന പേ​രി​ൽ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന ഡോ​ക്കു​മെ​ന്‍റ​റി​യു​ടെ പ്ര​കാ​ശ​നം മാ​ർ ആ​നി​ക്കു​ഴി​ക്കാ​ട്ടി​ലി​ന്‍റെ ക​ബ​റി​ട​ത്തി​ങ്ക​ൽ ന​ട​ത്തി​യ ച​ട​ങ്ങു​ക​ൾ​ക്കു​ശേ​ഷം ഇ​ടു​ക്കി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ൽ നി​ർ​വ​ഹി​ച്ചു.
ആ​ൽ​ബ​ർ​ട്ട് റെ​ജി സം​വി​ധാ​നം​ചെ​യ്ത ഡോ​ക്കു​മെ​ന്‍റ​റി​ക്ക് അ​നു, അ​മ​ൽ, ജി​ജു, ബി​ജോ, അ​ല​ൻ, ജെ​റി​ൻ, ഫാ. ​മാ​ത്യു ഞ​വ​ര​ക്കാ​ട്ട് എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കി.