+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജോ​ണി പി​യേ​ർ​സി​ന് സ​ഹാ​യ​വു​മാ​യി അ​മേ​രി​ക്ക​ൻ എം​ബ​സി

പീ​രു​മേ​ട്: ഒ​ടു​വി​ൽ ജോ​ണി പി​യേ​ർ​സി​ന് സ​ഹാ​യ വാ​ഗ്ദാ​ന​വു​മാ​യി അ​മേ​രി​ക്ക​ൻ എം​ബ​സി. കോ​വി​ഡ് ഭീ​തി​യി​ൽ വാ​ഗ​മ​ണ്ണി​ൽ ത​നി​ച്ച് താ​മ​സി​ക്കു​ന്ന ജോ​ണി പി​യേ​ർ​സി​ന് വാ​ക്സി​ൻ ല​ഭ്യ​മാ​ക്കു​
ജോ​ണി പി​യേ​ർ​സി​ന് സ​ഹാ​യ​വു​മാ​യി അ​മേ​രി​ക്ക​ൻ എം​ബ​സി
പീ​രു​മേ​ട്: ഒ​ടു​വി​ൽ ജോ​ണി പി​യേ​ർ​സി​ന് സ​ഹാ​യ വാ​ഗ്ദാ​ന​വു​മാ​യി അ​മേ​രി​ക്ക​ൻ എം​ബ​സി. കോ​വി​ഡ് ഭീ​തി​യി​ൽ വാ​ഗ​മ​ണ്ണി​ൽ ത​നി​ച്ച് താ​മ​സി​ക്കു​ന്ന ജോ​ണി പി​യേ​ർ​സി​ന് വാ​ക്സി​ൻ ല​ഭ്യ​മാ​ക്കു​മെ​ന്ന് ചെ​ന്നെ​യി​ലെ അ​മേ​രി​ക്ക​ൻ കോ​ണ്‍​സു​ലേ​റ്റി​ൽ​നി​ന്നും ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട് ഉ​റ​പ്പു​ന​ല്കി.

എ​ന്നാ​ൽ നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ കേ​ര​ള​ത്തി​ൽ കോ​വി​ഡ് നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യി ഉ​യ​രു​ന്പോ​ൾ അ​മേ​രി​ക്ക​യി​ലേ​ക്ക് മ​ട​ങ്ങി​പ്പോ​കു​വാ​നാ​ണ് താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന് ജോ​ണി എം​ബ​സി​യെ ബോ​ധ്യ​പ്പെ​ടു​ത്തി. തു​ട​ർ​ന്ന് ചൊ​വ്വാ​ഴ്ച ഖ​ത്ത​ർ വ​ഴി പോ​കു​ന്ന ക​ണ​ക്ഷ​ൻ ഫ്ലൈ​റ്റി​ൽ തി​രി​കെ നാ​ട്ടി​ൽ എ​ത്തു​വാ​ൻ ടി​ക്ക​റ്റ് ബു​ക്കു​ചെ​യ്തു.

ജ​നു​വ​രി മു​ത​ൽ വാ​ക്സി​ൻ സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു ഇ​യാ​ൾ. എ​ന്നാ​ൽ ഇ​ന്ത്യ​ക്കാ​ർ​ക്ക് മാ​ത്ര​മേ വാ​ക്സി​ൻ ന​ല്കൂ എ​ന്ന മ​റു​പ​ടി ന​ല്കി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ജോ​ണി​യെ മ​ട​ക്കി അ​യ​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ​യാ​ണ് ജോ​ണി​യു​ടെ ദ​യ​നീ​യ അ​വ​സ്ഥ മാ​ധ്യ​മ​ങ്ങ​ളി​ൽ വാ​ർ​ത്ത​യാ​കു​ന്ന​ത്. വാ​ർ​ത്ത ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തോ​ടെ​യാ​ണ് എം​ബ​സി വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ട​ത്.

വി​നോ​ദ സ​ഞ്ചാ​ര​ത്തി​നാ​യി കേ​ര​ള​ത്തി​ൽ എ​ത്തി​യ​ശേ​ഷം 14 മാ​സ​മാ​യി വി​സ കാ​ലാ​വ​ധി പു​തു​ക്കി വാ​ഗ​മ​ണ്ണി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു എ​ഴു​പ​ത്ത​ഞ്ചു​കാ​ര​നാ​യ ജോ​ണി. കോ​വി​ഡ് വ്യാ​പ​നം പൂ​ർ​ണ​മാ​യും ത​ട​യു​വാ​ൻ ത​ന്നെ​പോ​ലെ ത​ന്നെ ഇ​ന്ത്യ​യി​ൽ പ​ല ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ക​ഴി​യു​ന്ന വി​ദേ​ശി​ക​ൾ​ക്കും വാ​ക്സി​ൻ ല​ഭ്യ​മാ​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​റി​ൽ​നി​ന്നും നീ​ക്ക​മു​ണ്ടാ​ക​ണ​മെ​ന്ന് ജോ​ണി പി​യേ​ർ​സ് പ​റ​ഞ്ഞു.