ചക്കുപള്ളം: കോവിഡ് വാക്സിൻ രജിസ്്രടേഷനിലെ പ്രതിസന്ധി പരിഹരിക്കുകയും വാക്സിൻ സ്ഥലത്തെ ആൾകൂട്ടം കുറയ്ക്കുവാനും ആരോഗ്യ വകുപ്പ് നടപടി സ്വികരിക്കണമെന്ന് കർഷക കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് ആന്റണി കുഴിക്കാട്ട് ആവശ്യപ്പെട്ടു. രജിസ്ട്രേഷൻ ചെയ്യുന്നവർക്ക് സ്ഥലവും തീയതിയും ലഭിക്കാതെ ബുക്കിംഗ് സ്വികരിക്കുകയാണ്.
ഇത് ആശയക്കുഴപ്പം ഉണ്ടാക്കുകയും വാക്സിൻ എടുക്കുന്ന സ്ഥലത്തേക്ക് ഇവർ കൂടിവരുന്നത് തിരക്കിനു കാരണമാകുകയും ചെയ്യുന്നു.
വാർഡ് തിരിച്ച് വാക്സിനേഷൻ നൽകിയാൽ തിരക്ക് കുറയ്ക്കാൻ സഹായിക്കും.
വാക്സിൻ സെന്ററുകൾ കോവിഡ് പകരാനുള്ള സ്ഥലമായി മാറ്റരുതെന്നും പ്രായമായവരും അസുഖമുള്ളവരും ക്യൂവിൽനിന്ന് വാക്സിൻ കിട്ടാതെ തിരികെ മടങ്ങുന്ന സാഹചര്യം ഒഴിവാക്കണമെന്നും ആന്റണി കുഴിക്കാട്ട് ആവശ്യപ്പെട്ടു.
വാക്സിൻ രജിസ്ട്രേഷൻ പ്രതിസന്ധി പരിഹരിക്കണമെന്ന്
10:16 PM May 01, 2021 | Deepika.com