+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വാ​ക്സി​ൻ ര​ജി​സ്ട്രേ​ഷ​ൻ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്ക​ണ​മെ​ന്ന്

ച​ക്കു​പ​ള്ളം: കോ​വി​ഡ് വാ​ക്സി​ൻ ര​ജി​സ്്ര​ടേ​ഷ​നി​ലെ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ക​യും വാ​ക്സി​ൻ സ്ഥ​ല​ത്തെ ആ​ൾ​കൂ​ട്ടം കു​റ​യ്ക്കു​വാ​നും ആ​രോ​ഗ്യ വ​കു​പ്പ് ന​ട​പ​ടി സ്വി​ക​രി​ക്ക​ണ​മെ​ന്ന് ക​ർ​
വാ​ക്സി​ൻ ര​ജി​സ്ട്രേ​ഷ​ൻ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്ക​ണ​മെ​ന്ന്
ച​ക്കു​പ​ള്ളം: കോ​വി​ഡ് വാ​ക്സി​ൻ ര​ജി​സ്്ര​ടേ​ഷ​നി​ലെ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ക​യും വാ​ക്സി​ൻ സ്ഥ​ല​ത്തെ ആ​ൾ​കൂ​ട്ടം കു​റ​യ്ക്കു​വാ​നും ആ​രോ​ഗ്യ വ​കു​പ്പ് ന​ട​പ​ടി സ്വി​ക​രി​ക്ക​ണ​മെ​ന്ന് ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി കു​ഴി​ക്കാ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടു. ര​ജി​സ്ട്രേ​ഷ​ൻ ചെ​യ്യു​ന്ന​വ​ർ​ക്ക് സ്ഥ​ല​വും തീ​യ​തി​യും ല​ഭി​ക്കാ​തെ ബു​ക്കിം​ഗ് സ്വി​ക​രി​ക്കു​ക​യാ​ണ്.
ഇ​ത് ആ​ശ​യ​ക്കു​ഴ​പ്പം ഉ​ണ്ടാ​ക്കു​ക​യും വാ​ക്സി​ൻ എ​ടു​ക്കു​ന്ന സ്ഥ​ല​ത്തേ​ക്ക് ഇ​വ​ർ കൂ​ടി​വ​രു​ന്ന​ത് തി​ര​ക്കി​നു കാ​ര​ണ​മാ​കു​ക​യും ചെ​യ്യു​ന്നു.
വാ​ർ​ഡ് തി​രി​ച്ച് വാ​ക്സി​നേ​ഷ​ൻ ന​ൽ​കി​യാ​ൽ തി​ര​ക്ക് കു​റ​യ്ക്കാ​ൻ സ​ഹാ​യി​ക്കും.
വാ​ക്സി​ൻ സെ​ന്‍റ​റു​ക​ൾ കോ​വി​ഡ് പ​ക​രാ​നു​ള്ള സ്ഥ​ല​മാ​യി മാ​റ്റ​രു​തെ​ന്നും പ്രാ​യ​മാ​യ​വ​രും അ​സു​ഖ​മു​ള്ള​വ​രും ക്യൂ​വി​ൽ​നി​ന്ന് വാ​ക്സി​ൻ കി​ട്ടാ​തെ തി​രി​കെ മ​ട​ങ്ങു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ആ​ന്‍റ​ണി കു​ഴി​ക്കാ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടു.