+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡി​സാ​സ്റ്റ​ർ മാ​നേ​ജ്മെ​ന്‍റ് ടീ​മു​മാ​യി യൂ​ത്ത് ഫ്ര​ണ്ട് -എം

എ​ഴു​കും​വ​യ​ൽ: കോ​വി​ഡി​നെ നേ​രി​ടാ​ൻ ഡി​സാ​സ്റ്റ​ർ മാ​നേ​ജ്മെ​ന്‍റ് ടീ​മു​മാ​യി എ​ഴു​കും​വ​യ​ലി​ൽ യൂ​ത്ത് ഫ്ര​ണ്ട് നേ​തൃ​ത്വം. മൃ​ത​സം​സ്കാ​ര ച​ട​ങ്ങു​ക​ൾ​ക്കും കോ​വി​സ് രോ​ഗി​ക​ളെ ആ​ശു​പ​ത്രി​
ഡി​സാ​സ്റ്റ​ർ മാ​നേ​ജ്മെ​ന്‍റ് ടീ​മു​മാ​യി യൂ​ത്ത് ഫ്ര​ണ്ട് -എം
എ​ഴു​കും​വ​യ​ൽ: കോ​വി​ഡി​നെ നേ​രി​ടാ​ൻ ഡി​സാ​സ്റ്റ​ർ മാ​നേ​ജ്മെ​ന്‍റ് ടീ​മു​മാ​യി എ​ഴു​കും​വ​യ​ലി​ൽ യൂ​ത്ത് ഫ്ര​ണ്ട് നേ​തൃ​ത്വം.
മൃ​ത​സം​സ്കാ​ര ച​ട​ങ്ങു​ക​ൾ​ക്കും കോ​വി​സ് രോ​ഗി​ക​ളെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ന്ന​തി​നും ക്വാ​റ​ന്ൈ‍​റ​നി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് മ​രു​ന്നും മ​റ്റ​വ​ശ്യ വ​സ്തു​ക്ക​ളും വീ​ടു​ക​ളി​ൽ എ​ത്തി​ക്കു​ന്ന​തി​നും നി​രീ​ക്ഷ​ണ​ത്തി​ൽ ഉ​ള്ള​വ​ർ​ക്ക് കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കാ​യി വാ​ഹ​ന സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​നും നാ​ട്ടി​ലെ വി​ദേ​ശ മ​ല​യാ​ളി​ക​ൾ​ക്ക് സ​ഹാ​യ​മെ​ത്തി​ക്കു​ന്ന​തി​നും പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഈ ​ദൗ​ത്യ​വു​മാ​യി എ​ഴു​കും​വ​യ​ലി​ലെ യു​വ​ജ​ന​ങ്ങ​ൾ മു​ന്നി​ട്ടി​റ​ങ്ങി​യ​ത്
ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്ത്വ​ത്തി​ൽ പി​പി​ഇ കി​റ്റ് അ​ണി​യു​ന്ന​തി​നും ഡി​സ്പോ​സ് ചെ​യ്യു​ന്ന​തി​നു​മു​ള്ള പ​രി​ശീ​ല​ന​വും സം​ഘ​ടി​പ്പി​ച്ചു.
നെ​ടു​ങ്ക​ണ്ടം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് 18, 19 വാ​ർ​ഡു​ക​ളി​ലും ഇ​ര​ട്ട​യാ​ർ പ​ഞ്ചാ​യ​ത്ത് അ​ഞ്ചാാം വാ​ർ​ഡി​ലു​മു​ള്ള പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഈ ​സേ​ന​യു​ടെ സേ​വ​നം ല​ഭ്യ​മാ​ണ് .
അ​ടി​യ​ന്ത​ര​ഘ​ട്ട​ത്തി​ൽ മ​റ്റു സ്ഥ​ല​ങ്ങ​ളി​ൽ ഉ​ള്ള​വ​ർ​ക്കും എ​ഴു​കും​വ​യ​ൽ ഡി​സാ​സ്റ്റ​ർ മാ​നേ​ജ്മെ​ന്‍റ് ടീ​മി​ന്‍റെ സേ​വ​നം ല​ഭ്യ​മാ​ക്കു​മെ​ന്ന് എ​ഴു​കും​വ​യ​ൽ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് സാ​ബു മ​ണി​മ​ല​ക്കു​ന്നേ​ൽ, ടീം ​കോ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ജോ​ണി പു​തി​യാ​പ​റ​ന്പി​ൽ, പ്രി​ൻ​സ് വ​ട​ക്കേ​ക്ക​ര എ​ന്നി​വ​ർ അ​റി​യി​ച്ചു. ഫോ​ണ്‍: 9447521827.