+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റി​നോ​ട് അ​നാ​സ്ഥ​യെ​ന്ന്

നെ​ടു​ങ്ക​ണ്ടം: കോ​വി​ഡ് രോ​ഗി​ക​ളെ ചി​കി​ൽ​സി​ക്കു​ന്ന​തി​നു​വേ​ണ്ടി നെ​ടു​ങ്ക​ണ്ട​ത്ത് പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റി​നോ​ട് ജി​ല്ലാ ആ​രോ​ഗ്യ വ​കു
കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റി​നോ​ട് അ​നാ​സ്ഥ​യെ​ന്ന്
നെ​ടു​ങ്ക​ണ്ടം: കോ​വി​ഡ് രോ​ഗി​ക​ളെ ചി​കി​ൽ​സി​ക്കു​ന്ന​തി​നു​വേ​ണ്ടി നെ​ടു​ങ്ക​ണ്ട​ത്ത് പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റി​നോ​ട് ജി​ല്ലാ ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ കാ​ട്ടു​ന്ന​താ​യി കേ​ര​ള കോ​ണ്‍​ഗ്ര​സ് ഉ​ടു​ന്പ​ൻ​ചോ​ല നി​യോ​ജ​ക​മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​വു​മാ​യ ജോ​ജി ഇ​ട​പ്പ​ള്ളി​ക്കു​ന്നേ​ൽ ആ​രോ​പി​ച്ചു.
നെ​ടു​ങ്ക​ണ്ട​ത്ത് ക​രു​ണ ആ​ശു​പ​ത്രി​യി​ൽ ക​ഴി​ഞ്ഞ ഒ​രു​വ​ർ​ഷ​മാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന സി​എ​ഫ്എ​ൽ​ടി​സി​യി​ൽ ആ​വ​ശ്യ​ത്തി​ന് ഡോ​ക്ട​ർ​മാ​രും നേ​ഴ്സു​മാ​രും ഇ​ല്ല.
ശ്വാ​സം​മു​ട്ട​ലു​ൾ​പ്പെ​ടെ​യു​ള്ള ശാ​രീ​രി​ക അ​സ്ഥ​സ്ഥ​ത​ക​ൾ അ​നു​ഭ​വി​ക്കു​ന്ന​തും അ​ടി​യ​ന്ത​ര വൈ​ദ്യ​സ​ഹാ​യം വേ​ണ്ട​തു​മാ​യ രോ​ഗി​ക​ൾ​ക്ക് രാ​ത്രി​യി​ൽ ബു​ദ്ധി​മു​ട്ടു​ക​ൾ നേ​രി​ട്ടാ​ൽ അ​ടി​യ​ന്ത​ര ശു​ശ്രൂ​ഷ ന​ൽ​കു​ന്ന​തി​ന് ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം ല​ഭി​ക്കാ​തെ​വ​രു​ന്ന സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്.
നി​ല​വി​ൽ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​രാ​ണ് ഓ​രോ​ദി​വ​സ​വും വ​ർ​ക്കിം​ഗ് അ​റേ​ഞ്ചു​മെ​ന്‍റാ​യി സേ​വ​നം ചെ​യ്യു​ന്ന​ത്. ന​ഴ്സിം​ഗ് സ്റ്റാ​ഫു​ക​ളും ആ​വ​ശ്യ​ത്തി​നി​ല്ല.
പോ​സി​റ്റീ​വ് ആ​കു​ന്ന​വ​രു​ടെ എ​ണ്ണം ദി​നം​പ്ര​തി വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക​രു​ണാ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൂ​ടു​ത​ൽ രോ​ഗി​ക​ൾ എ​ത്തും.
നൂ​റോ​ളം പേ​രെ ചി​കി​ൽ​സി​ക്കാ​നു​ള്ള സൗ​ക​ര്യം സെ​ന്‍റ​റി​ലു​ണ്ട്. ഗൗ​ര​വ​മാ​യ വെ​ല്ലു​വി​ളി നേ​രി​ടു​ന്ന ഈ ​ഘ​ട്ട​ത്തി​ൽ നാ​ലു ഡോ​ക്ട​ർ​മാ​രേ​യും ആ​വ​ശ്യ​ത്തി​ന് ന​ഴ്സു​മാ​രേ​യും നി​യ​മി​ക്കാ​ൻ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റും ജി​ല്ലാ ഭ​ര​ണ​കൂ​ട​വും അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് ജോ​ജി ഇ​ട​പ്പ​ള്ളി​ക്കു​ന്നേ​ൽ ആ​വ​ശ്യ​പ്പെ​ട്ടു.