+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​ട്ടാ​ന​ശ​ല്യ​ത്താ​ൽ പൊ​റു​തി​മു​ട്ടി മാ​ങ്കു​ളം മു​നി​പാ​റ നിവാസികൾ

അ​ടി​മാ​ലി: മാ​ങ്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മു​നി​പാ​റ മേ​ഖ​ല​യി​ൽ കാ​ട്ടാ​ന ശ​ല്യ​ത്താ​ൽ ജ​ന​ങ്ങ​ളു​ടെ പൊ​റു​തി​മു​ട്ടി. ജ​ന​വാ​സ​മേ​ഖ​ല​യി​ൽ ത​ന്പ​ടി​ച്ചി​രി​ക്കു​ന്ന കാ​ട്ടാ​ന​കൂ​ട്ടം ക​ർ​ഷ​ക​
കാ​ട്ടാ​ന​ശ​ല്യ​ത്താ​ൽ പൊ​റു​തി​മു​ട്ടി  മാ​ങ്കു​ളം മു​നി​പാ​റ നിവാസികൾ
അ​ടി​മാ​ലി: മാ​ങ്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മു​നി​പാ​റ മേ​ഖ​ല​യി​ൽ കാ​ട്ടാ​ന ശ​ല്യ​ത്താ​ൽ ജ​ന​ങ്ങ​ളു​ടെ പൊ​റു​തി​മു​ട്ടി. ജ​ന​വാ​സ​മേ​ഖ​ല​യി​ൽ ത​ന്പ​ടി​ച്ചി​രി​ക്കു​ന്ന കാ​ട്ടാ​ന​കൂ​ട്ടം ക​ർ​ഷ​ക​രു​ടെ ഉ​റ​ക്കം കെ​ടു​ത്തു​ക​യാ​ണ്. കൃ​ഷി​യി​ട​ങ്ങ​ളി​ൽ സ്ഥി​ര​സാ​ന്നി​ധ്യ​മാ​യ കൊ​ന്പ​ൻ​മാ​ർ ക​ർ​ഷ​ക​ർ​ക്കു വ​ലി​യ ന​ഷ്ടം ഉ​ണ്ടാക്കു​ക​യാ​ണ്. പ​ക​ൽപോ​ലും ആ​ന​ക​ളു​ടെ സാ​ന്നി​ധ്യ​മു​ള്ള​തി​നാ​ൽ നാ​ട്ടു​കാ​ർ ഭീ​തി​യോ​ടെ​യാ​ണ്് ക​ഴി​യു​ന്ന​ത്.
വാ​ഴ​യും ക​മു​കു​മു​ൾ​പ്പെ​ടെ​യു​ള്ള ദേ​ഹ​ണ്ഡ​ങ്ങ​ൾ ദി​വ​സ​വും ആ​ന​ക​ൾ ന​ശി​പ്പി​ക്കു​ക​യാ​ണ്. ആ​ക്ര​മ​ണം ചെ​റു​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളു​ടെ ഭാ​ഗ​ത്തു നി​ന്നും ഇ​ട​പെ​ട​ൽ വേ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. കാ​ട്ടാ​ന​ശ​ല്യം പ്ര​തി​രോ​ധി​ക്കാ​ൻ നാ​ളു​ക​ൾ​ക്ക് മു​ന്പ് ഈ ​പ്ര​ദേ​ശ​ത്ത് ചി​ല​യി​ട​ങ്ങ​ളി​ൽ വ​നം​വ​കു​പ്പ് വൈ​ദ്യു​തി വേ​ലി​ക​ൾ തീ​ർ​ത്തി​രു​ന്നു. പ​ക്ഷെ വേ​ലി​ക​ൾകൊ​ണ്ട് കാ​ര്യ​മാ​യ പ്ര​യോ​ജ​നം ല​ഭി​ക്കു​ന്നി​ല്ലെ​ന്നും പ​റ​യു​ന്നു.
മു​നി​പാ​റ മേ​ഖ​ല​യി​ൽ കാ​ട്ടാ​ന​യു​ടെ സാ​ന്നി​ധ്യം വി​ട്ടൊ​ഴി​യാ​താ​യ​തോ​ടെ ഇ​തു​വ​ഴി​യു​ള്ള രാ​ത്രി യാ​ത്ര​യും അ​സാ​ധ്യ​മാ​യി​രി​ക്കു​ക​യാ​ണ്.