കോ​വി​ഡ് ര​ണ്ടാം ത​രം​ഗം: കെ​സി​വൈ​എം ഫൊ​റോ​ന​ക​ളി​ൽ ക​ണ്‍​ട്രോ​ൾ റൂ​മു​ക​ൾ ആ​രം​ഭി​ച്ചു

10:16 PM May 01, 2021 | Deepika.com
കോ​ത​മം​ഗ​ലം: കോ​വി​ഡ് സ​ന്ന​ദ്ധ സേ​വ​ന​ങ്ങ​ൾ​ക്കാ​യി കോ​ത​മം​ഗ​ലം രൂ​പ​ത കെ​സി​വൈ​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ണ്‍​ട്രോ​ൾ റൂ​മു​ക​ൾ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
കോ​ത​മം​ഗ​ലം,ആ​ര​ക്കു​ഴ, ഉൗ​ന്നു​ക​ൽ, പൈ​ങ്ങോ​ട്ടൂ​ർ, കാ​ളി​യാ​ർ,ക​രി​മ​ണ്ണൂ​ർ, മു​ത​ല​ക്കോ​ടം,മൈ​ല​ക്കൊ​ന്പ്, മാ​റി​ക, തൊ​ടു​പു​ഴ, വാ​ഴ​ക്കു​ളം, മൂ​വാ​റ്റു​പു​ഴ എ​ന്നീ 12 ഫൊ​റോ​ന​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ക​ണ്‍​ട്രോ​ൾ റൂ​മു​ക​ൾ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.
ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ കോ​വി​ഡ് വാ​ക്സി​ൻ ര​ജി​സ്ട്രേ​ഷ​ൻ, ബ്ല​ഡ് ബാ​ങ്ക്, സ്പി​രി​ച്വ​ൽ അ​സി​സ്റ്റ​ൻ​സ്, എ​മ​ർ​ജ​ൻ​സി സ​ർ​വീ​സ്, ഡെ​യ്ലി കോ​വി​ഡ് അ​പ്ഡേ​റ്റ്സ്, കോ​ത​മം​ഗ​ലം സ​മ​രി​റ്റ​ൻ​സ് ഹെ​ല്പ് തു​ട​ങ്ങി​യ സ​ഹാ​യ​ങ്ങ​ൾ ക​ണ്‍​ട്രോ​ൾ റൂ​മു​ക​ളി​ൽ നി​ന്ന് ല​ഭി​ക്കും.
രൂ​പ​താ ത​ല​ത്തി​ൽ ആ​രം​ഭി​ച്ച ക​ണ്‍​ട്രോ​ൾ​റൂം നി​ര​വ​ധി​പ്പേ​ർ​ക്ക് പ്ര​യോ​ജ​ന​പ്പെ​ടും.
രൂ​പ​ത​യി​ലെ ഓ​രോ ഇ​ട​വ​ക​യി​ൽ നി​ന്നും 10 പേ​ര​ട​ങ്ങു​ന്ന ടാ​സ്ക് ഫോ​ഴ്സ് അം​ഗ​ങ്ങ​ൾ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു​ണ്ട്. ടാ​സ്ക് ഫോ​ഴ്സ് അം​ഗ​ങ്ങ​ളെ​ല്ലാം ജോ​ലി​ചെ​യ്യു​ന്ന​വ​രും ബി​രു​ദ​ബി​രു​ദാ​ന​ന്ത​ര വി​ദ്യാ​ർ​ഥി​ക​ളു​മാ​ണ്. ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​ലും പ​രീ​ക്ഷ​ക​ൾ​ക്കി​ട​യി​ലും സ​മൂ​ഹ​ന· ല​ക്ഷ്യ​മാ​ക്കി ഇ​വ​ർ പ്ര​വ​ർ​ത്തി​ക്കു​ന്നു.
കെ​സി​വൈ​എം രൂ​പ​താ ത​ല​ത്തി​ലു​ള്ള ബ്ല​ഡ് ഡൊ​ണേ​ഷ​ൻ സെ​ല്ലാ​യ ’വി ​ഫോ​ർ സേ​വ്’ വ​ഴി കോ​വി​ഡ് കാ​ല​യ​ള​വി​ൽ 1800 യൂ​ണി​റ്റ് ര​ക്തം ദാ​നം ചെ​യ്യാ​ൻ സാ​ധി​ച്ച​താ​യും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.​
രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജി​ബി​ൻ താ​ന്നി​ക്കാ​മ​റ്റ​ത്തി​ൽ ,ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ർ​ബി​ൻ ബേ​ബി, ഡ​യ​റ​ക്ട​ർ ഫാ. ​സി​റി​യ​ക് ഞാ​ളൂ​ർ,ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ റെ​നി​റ്റ് എ​ഫ് സി ​സി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി വ​രു​ന്നു​ത്. സേ​വ​ന​ങ്ങ​ൾ​ക്ക് 919539089769, 8606664997 എ​ന്ന ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.