കട്ടപ്പന: കോവിഡ് ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ ഇരട്ടയർ പഞ്ചായത്തിൽ മെഗാ ക്ലീനിംഗ് കാന്പയിൻ സംഘടിപ്പിച്ചു. പൊതുജനങ്ങൾ ഏറ്റവുമധികം എത്തുന്ന സ്ഥലങ്ങൾ അണുനാശിനി തളിച്ച് ശുചീകരിക്കുന്ന പ്രവർത്തനങ്ങളാണ് നടന്നത്.
ചെന്പകപ്പാറ പിഎച്ച്സി, ഇരട്ടയാർ നോർത്ത് യൂണിയൻ ബാങ്ക് പരിസരം, ശാന്തിഗ്രാം ഇരട്ടയാർ ഗ്രാമപഞ്ചായത്ത് ഓഫീസ്, ടൗണ്‍, ടൗണിലെ വ്യാപാര സ്ഥാപനങ്ങൾ, ബസ് സ്റ്റാൻഡ്, ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ എന്നിവയെല്ലാം അണുനാശിനി തളിച്ച് ശുചീകരിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിൻസണ് വർക്കിയുടെയും ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടെയും നേതൃത്വത്തിലാണ് ക്ലീനിംഗ് നടന്നത്.
വരുംദിവസങ്ങളിലും സമാന രീതിയിലുള്ള പ്രവർത്തനങ്ങൾ പഞ്ചായത്തിലുടനീളം നടത്തുമെന്ന് ജിൻസണ് വർക്കി പറഞ്ഞു.
ഇരട്ടയാർ ഗ്രാമപഞ്ചായത്തിൽ മെഗാ ക്ലീനിംഗ് കാന്പയിൻ
10:16 PM May 01, 2021 | Deepika.com