+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ര​ട്ട​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ മെ​ഗാ ക്ലീ​നിം​ഗ് കാ​ന്പ​യി​ൻ

ക​ട്ട​പ്പ​ന: കോ​വി​ഡ് ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ര​ട്ട​യ​ർ പ​ഞ്ചാ​യ​ത്തി​ൽ മെ​ഗാ ക്ലീ​നിം​ഗ് കാ​ന്പ​യി​ൻ സം​ഘ​ടി​പ്പി​ച്ചു. പൊ​തു​ജ​ന​ങ്ങ​ൾ ഏ​റ്റ​വു​മ​ധി​കം എ​ത്തു​ന്ന സ്ഥ
ഇ​ര​ട്ട​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ മെ​ഗാ ക്ലീ​നിം​ഗ് കാ​ന്പ​യി​ൻ
ക​ട്ട​പ്പ​ന: കോ​വി​ഡ് ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ര​ട്ട​യ​ർ പ​ഞ്ചാ​യ​ത്തി​ൽ മെ​ഗാ ക്ലീ​നിം​ഗ് കാ​ന്പ​യി​ൻ സം​ഘ​ടി​പ്പി​ച്ചു. പൊ​തു​ജ​ന​ങ്ങ​ൾ ഏ​റ്റ​വു​മ​ധി​കം എ​ത്തു​ന്ന സ്ഥ​ല​ങ്ങ​ൾ അ​ണു​നാ​ശി​നി ത​ളി​ച്ച് ശു​ചീ​ക​രി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ന്ന​ത്.
ചെ​ന്പ​ക​പ്പാ​റ പി​എ​ച്ച്സി, ഇ​ര​ട്ട​യാ​ർ നോ​ർ​ത്ത് യൂ​ണി​യ​ൻ ബാ​ങ്ക് പ​രി​സ​രം, ശാ​ന്തി​ഗ്രാം ഇ​ര​ട്ട​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ്, ടൗ​ണ്‍, ടൗ​ണി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ, ബ​സ് സ്റ്റാ​ൻ​ഡ്, ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം അ​ണു​നാ​ശി​നി ത​ളി​ച്ച് ശു​ചീ​ക​രി​ച്ചു.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ൻ​സ​ണ്‍ വ​ർ​ക്കി​യു​ടെ​യും ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് ക്ലീ​നിം​ഗ് ന​ട​ന്ന​ത്.
വ​രും​ദി​വ​സ​ങ്ങ​ളി​ലും സ​മാ​ന രീ​തി​യി​ലു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​ഞ്ചാ​യ​ത്തി​ലു​ട​നീ​ളം ന​ട​ത്തു​മെ​ന്ന് ജി​ൻ​സ​ണ്‍ വ​ർ​ക്കി പ​റ​ഞ്ഞു.