മൂലമറ്റം: എകെസിസി മൂലമറ്റം മേഖലയുടെ ആഭിമുഖ്യത്തിൽ വിശുദ്ധ യൗസേപ്പിതാവിന്റെ വർഷാചരണത്തോടനുബന്ധിച്ച് 21-ന് ഓണ്‍ലൈൻ പ്രസംഗ മത്സരം നടത്തും. വിശുദ്ധ യൗസേപ്പിതാവ് കടുംബങ്ങൾക്ക് ഒരു മാർഗദർശി എന്നതാണ് വിഷയം. ആദ്യ മൂന്നു സ്ഥാനക്കാർക്ക് കാഷ് അവാർഡുകളും ഒന്നുമുതൽ 10 വരെ സമ്മാനാർഹർക്ക് മെമന്േറാകളും ലഭിക്കും.
മൂലമറ്റം ഫൊറോനയിലെ സണ്‍ഡേ സ്കൂളുകളിൽ അഞ്ചുമുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്നവർക്ക് മത്സരിക്കാം. ഇടവക ഡയറക്ടറുടെയോ പ്രഥമാധ്യാപകന്റെയോ സാക്ഷ്യപത്രം സഹിതം അഞ്ചിന് മുന്‍പായി 9447205228, 9539248390 എന്നീ നന്പരുകളിൽ രജിസ്റ്റർ ചെയ്യണം. പ്രസംഗ വീഡിയോകൾ 17-ന് മുന്‍പായി 9497794945 എന്ന നന്പരിൽ അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 9497279347.
ഓണ്‍ലൈൻ പ്രസംഗ മത്സരം
10:16 PM May 01, 2021 | Deepika.com