ഉൗന്നുകൽ: കോതമംഗലം രുപതയിലെ പുലിയന്‍പാറ പള്ളിക്ക് സമീപം പ്രവർത്തിക്കുന്ന അനധികൃത ടാർ മിക്സിംഗ് പ്ലാന്റിന്റെ പ്രവർത്തനം മൂലമുണ്ടായ പാരിസ്ഥിതിക പ്രശ്നങ്ങൾ കാരണം പള്ളി അടച്ചിടേണ്ടിവന്നതിനെതുടർന്ന് പ്രതിഷേധം നടത്തിയ കത്തോലിക്ക കോണ്‍ഗ്രസ് നേതാക്കൾക്കെതിരെ കള്ളക്കേസുകൾ എടുക്കുകയും പ്രവർത്തകരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ഉൗന്നുകൽ സിഐയുടെ നടപടികൾ പൗരാവകാശത്തിൻമേലുള്ള കടന്നുകയറ്റമാണെന്ന് കത്തോലിക്ക കോണ്‍ഗ്രസ് കോതമംഗലം രൂപത സമിതി അഭിപ്രായപ്പെട്ടു.
പൗരാവകാശങ്ങൾ ഹനിക്കാൻ ശ്രമിക്കുന്ന സിഐയുടെ നിഷേധാത്മകമായ നടപടികൾ തികച്ചും പ്രതിഷേധാർഹമാണ്. പോലീസിന്റെ തെറ്റായ നടപടികൾ അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ സമരത്തിലേക്ക് നീങ്ങാൻ സംഘടന നിർബന്ധിതമാകുമെന്ന് നേതാക്കൾ മുന്നറിയിപ്പു നൽകി.
രൂപത പ്രസിഡന്റ് ജോസ് പുതിയടം യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം, രൂപത ഡയറക്ടർ റവ. ഡോ. തോമസ് ചെറുപറന്പിൽ, ഇൻഫാം രൂപത ഡയറക്ടർ ഫാ. റോബിൻ പടിഞ്ഞാറേക്കൂറ്റ്, ജനറൽ സെക്രട്ടറി ജോണ്‍ മുണ്ടൻകാവിൽ, ട്രഷറർ ജോയി പോൾ, ഡോ. ജോസുകുട്ടി ജെ. ഒഴുകയിൽ, ഐപ്പച്ചൻ തടിക്കാട്ട്, മോൻസി മങ്ങാട്ട്, മത്തച്ചൻ കളപ്പുര, റോജോ വടക്കേൽ, സിൽവി ടോം, സീന സിജോ, അഡ്വ. ജോസ് ഇലഞ്ഞിക്കൽ, ബിനു മണ്ണൂർ, ജോർജ് പാലാപറന്പിൽ, അഡ്വ. തന്പി പിട്ടാപ്പിള്ളി, ബേബിച്ചൻ നിധീരി, ആന്റണി പാലക്കുഴി, വി.ടി. ചാക്കോ, ജെയിംസ് പീറ്റർ, ജോസഫ് ചാക്കോ, ജോയി കാവപ്പുരയ്ക്കൽ, തോമസ് മലേക്കുടി തുടങ്ങിയവർ പ്രസംഗിച്ചു.